ടെഹ്‌റാനിലെ ആശുപത്രി ലക്ഷ്യമിട്ട് ഇസ്രയേല്‍ വ്യോമാക്രമണം

iran

ഇറാനെതിരായ യുഎസ് - ഇസ്രയേല്‍ സംയുക്ത സൈനിക നടപടിയുടെ രണ്ടാം ദിവസമാണ് സംഭവം

ഇറാനിലെ വടക്കന്‍ ടെഹ്റാനിലെ ഗാന്ധി ആശുപത്രി ലക്ഷ്യമിട്ട് ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ഇറാനെതിരായ യുഎസ് - ഇസ്രയേല്‍ സംയുക്ത സൈനിക നടപടിയുടെ രണ്ടാം ദിവസമാണ് സംഭവം. ഇറാന്റെ വാര്‍ത്താ ഏജന്‍സിയായ ഐഎസ്എന്‍എ യാണ് ഇക്കാര്യം അറിയിച്ചത്. 

'സയണിസ്റ്റ് - അമേരിക്കന്‍ വ്യോമാക്രമണം' ഗാന്ധി സ്ട്രീറ്റിലെ ആശുപത്രി ആക്രമിച്ചെന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. ഫാര്‍സ്, മിസാന്‍ എന്നീ വാര്‍ത്താ ഏജന്‍സികള്‍ ആശുപത്രിക്കുള്ളില്‍ നിന്നുള്ള വീഡിയോ പുറത്തുവിട്ടു. ആക്രമണത്തിന് തെളിവായി വീല്‍ചെയറുകള്‍ക്ക് സമീപം തറയില്‍ ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങളുടെ ദൃശ്യമാണ് പുറത്തുവിട്ടത്. പിന്നാലെ രോഗികളെ ആശുപത്രിയില്‍ നിന്ന് ഒഴിപ്പിച്ചു.

tRootC1469263">

Tags