ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ പുതിയ തലവന്‍ മുഹമ്മദ് ഔദയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ വ്യോമാക്രമണം
ഗാസ സിറ്റിയിലെ റിമാല്‍ മേഖലയിലെ ഒരു ഫ്‌ലാറ്റ് കെട്ടിടത്തിലാണ് ഔദ ഉണ്ടായിരുന്നതെന്നും ഇവിടേക്കാണ് ആക്രമണം നടത്തിയതെന്നുമാണ് ഇസ്രയേല്‍ സൈന്യം അറിയിക്കുന്നത്.
ഒക്ടോബര്‍ 7-ലെ ആക്രമണത്തിന് പിന്നിലെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാളും ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ പുതിയ തലവനുമായ മുഹമ്മദ് ഔദയെ ലക്ഷ്യമിട്ട് ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ഹമാസ് സൈനിക വിഭാഗമായ അല്‍-ഖസാം ബ്രിഗേഡ്സിന്റെ തലവനായിരുന്ന ഇസ്സുദ്ദീന്‍ അല്‍-ഹദ്ദാദ് കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ തലവനെതിരെയും ആക്രമണം നടത്തിയത്. ഗാസ സിറ്റിയിലെ റിമാല്‍ മേഖലയിലെ ഒരു ഫ്‌ലാറ്റ് കെട്ടിടത്തിലാണ് ഔദ ഉണ്ടായിരുന്നതെന്നും ഇവിടേക്കാണ് ആക്രമണം നടത്തിയതെന്നുമാണ് ഇസ്രയേല്‍ സൈന്യം അറിയിക്കുന്നത്.
ഇസ്രയേല്‍ അതിര്‍ത്തിക്കകത്ത് കടന്ന് 2023 ഒക്ടോബര്‍ 7-ന് ഹമാസ് നടത്തിയ ആക്രമണം ലോകത്തെ ഞെട്ടിച്ചിരുന്നു. ഈ സമയത്ത് ഹമാസിന്റെ ഇന്റലിജന്‍സ് വിഭാഗം മേധാവിയായിരുന്നു മുഹമ്മദ് ഔദ.
കൊല്ലപ്പെട്ട ഇസ്സുദ്ദീന്‍ അല്‍-ഹദ്ദാദിന് പകരക്കാരനായി ഏകദേശം ഒരാഴ്ച മുന്‍പാണ് മുഹമ്മദ് ഔദയെ ഹമാസ് സൈനിക തലവനായി നിയമിച്ചത്. ഒക്ടോബര്‍ ഏഴ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും വധിക്കുമെന്ന് നേരത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസ്താവിച്ചിരുന്നു. എങ്കിലും മുഹമ്മദ് ഔദ കൊല്ലപ്പെട്ടോയെന്ന് വ്യക്തമല്ല. ആക്രമണം ലക്ഷ്യം കണ്ടതായാണ് ഇസ്രായേലി മാധ്യമങ്ങളുടെ പ്രാഥമിക വിലയിരുത്തല്‍.
.jpg)

