ഗസ്സയിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം
ജറൂസലം: വെടിനിർത്തൽ കരാർ ലംഘിച്ച് ഗസ്സയിൽ വീണ്ടും ഇസ്രായേൽ വൻ വ്യോമാക്രമണം. 30 ഫലസ്തീനികൾ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും അടക്കം 50 ലേറെ പേർക്ക് പരിക്കേറ്റതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഗസ്സയിൽ മൂന്നിടങ്ങളിലാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. അൽ ശിഫ ആശുപത്രിക്ക് സമീപവും മിസൈൽ പതിച്ചു. ഇതോടെ, രണ്ടാഴ്ച നീണ്ട ഗസ്സ വെടിനിർത്തൽ കരാറിന്റെ ഭാവി അനിശ്ചിതത്വത്തിലായി.
tRootC1469263">ഗസ്സയിൽ വീണ്ടും ആക്രമണം നടത്താൻ ഇസ്രായേൽ വ്യാജ കഥകൾ മെനയുകയാണെന്ന് ഹമാസ് ആരോപിച്ചു. രണ്ടു വർഷത്തെ യുദ്ധം ബാക്കിയാക്കിയ കെട്ടിടാവശിഷ്ട കൂമ്പാരങ്ങൾക്കിടയിൽനിന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുക്കാൻ കൂടുതൽ സമയവും സന്നാഹങ്ങളും ആവശ്യമാണെന്നും ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിെന്റ നേതൃത്വത്തിൽ ഖത്തർ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിൽ ഒക്ടോബർ 10നാണ് ഗസ്സയിൽ വെടിനിർത്തൽ നിലവിൽ വന്നത്. ഇതിന് പിന്നാലെ, ജീവനോടെയുള്ള 20 ഇസ്രായേലി ബന്ദികളെ ഹമാസ് വിട്ടയച്ചു. പകരമായി ഇസ്രായേൽ ജയിലുകളിൽ കഴിഞ്ഞ 250 ഫലസ്തീൻകാരെയും ഗസ്സയിൽനിന്ന് തടവിലാക്കിയ 1718 പേരെയും ഇസ്രായേൽ വിട്ടയച്ചിരുന്നു.
.jpg)

