ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാൻ്റെ ആവണ ശക്തി കേന്ദ്രങ്ങൾ തകർക്കാതെ ഇസ്രാഈൽ യുദ്ധത്തിൽ നിന്ന് പിന്മാറില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
'യുദ്ധത്തിൻ്റെ പേരിൽ ഞങ്ങളെ പലരും തരംതാഴ്ത്തി. ഇറാൻ്റെ ആണവോർജ്ജം ഇപ്പോഴും അവിടെയുണ്ട്. ഞങ്ങൾക്ക് ഇനിയും പല കാര്യങ്ങൾ ചെയ്യാൻ ബാക്കിയുണ്ട്' എന്നായിരുന്നു നെതന്യാഹുവിൻ്റെ പ്രതികരണം.അതേസമയം സംഘർഷങ്ങളും ഉപരോധങ്ങളും അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവെച്ച 14 നിർദേശങ്ങൾക്ക് മറുപടിയുമായി ഇറാൻ.
ഹോർമുസ് കടലിടുക്കിലെയും ഗൾഫ് മേഖലയിലെയും നാവിക സുരക്ഷ ഉറപ്പാക്കുന്നതിലാണ് ഇറാൻ്റെ മറുപടി പ്രധാനമായും ഊന്നുന്നതെന്നാണ് റിപ്പോർട്ടുകൾ. സമാധാന ചർച്ചകളുടെ ആദ്യഘട്ടം യുദ്ധം അവസാനിപ്പിക്കുന്നതിലായിരിക്കണം ശ്രദ്ധിക്കേണ്ടതെന്നും ഇറാൻ വ്യക്തമാക്കുന്നു.
.jpg)

