ഗാസയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന സന്നദ്ധ സംഘടനകളെ താത്കാലികമായി റദ്ദാക്കി ഇസ്രയേൽ
ഗാസയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന സന്നദ്ധ സംഘടനകളെ താത്കാലികമായി റദ്ദാക്കി ഇസ്രയേൽ. പുതിയ രജിസ്ട്രേഷൻ നിയമങ്ങൾ പാലിക്കാത്തതിൻ്റെ പേരിലാണ് സംഘടനകളെ താത്കാലികമായി റദ്ദാക്കിയതെന്ന് ഇസ്രയേൽ അറിയിച്ചു.
ഗാസയിൽ പ്രവർത്തിക്കുന്ന സംഘടനകളിൽ പങ്കാളികളായ പലസ്‌തീനികളുടെയും വിദേശ ജീവനക്കാരുടെയും വ്യക്തിഗത വിവരങ്ങൾ ഇസ്രയേലിന് കൈമാറണമെന്ന കർശനമായ നിബന്ധനകൾ പാലിക്കണമെന്നും ഇസ്രയേൽ കൂട്ടിച്ചേർത്തു. ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ്, കെയർ എന്നിവയുൾപ്പെടെ 36ലധികം സന്നദ്ധ സംഘടനകളെയാണ് ഗാസ മുനമ്പിൽ പ്രവർത്തിക്കുന്നതിൽ നിന്ന് ഇസ്രയേൽ സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്.
പലസ്‌തീൻ-ഇസ്രയേൽ സംഘർഷം കൊടുമ്പിരികൊണ്ട ഈ വർഷം ഇസ്രയേലിനെതിരെ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്യുകയും പലസ്‌തീനൊപ്പം നിലകൊണ്ട സംഘടനകൾക്കുമെതിരെയാണ് ഇസ്രയേലിൻ്റെ ഹീനമായ നടപടി.
ഹമാസും മറ്റ് ഗ്രൂപ്പുകളും സന്നദ്ധ സംഘടനകൾക്ക് സഹായം നൽകുന്നത് തടയുക എന്നതാണ് ഈ നിയമങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഇസ്രയേൽ പ്രതികരിച്ചു. എന്നാൽ ഇസ്രയേലിൻ്റെ നിയമങ്ങൾ ഏകപക്ഷീയമാണെന്നും സംഘടനകളുടെ നിരോധനം മാനുഷിക സഹായം ആവശ്യമുള്ള സാധാരണ ജനതയെ ദോഷകരമായി ബാധിക്കുമെന്നും സംഘടനകൾ പ്രതികരിച്ചു.
ഗാസയിൽ പ്രവർത്തിക്കുന്ന ഏകദേശം മുപ്പത് ശതമാനത്തിലധികം സന്നദ്ധ സംഘടനകൾക്കാണ് ഇതു മൂലം പ്രവർത്തനാനുമതി റദ്ദാക്കിയതെന്ന് ഇസ്രയേൽ ഡയസ്പോറ അഫയേഴ്‌സ് മന്ത്രാലയം അറിയിച്ചു.
.jpg)


