ഇസ്രായേൽ- യു.എസ് സംയുക്ത ആക്രമണം : യു.എസുമായി ചർചക്കില്ല, ഇപ്പോൾ സ്വയം പ്രതിരോധിക്കുകയാണെന്ന് ഇറാൻ
തെഹ്റാൻ: ഇസ്രായേൽ- യു.എസ് സംയുക്ത ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ യു.എസുമായി ചർചക്കില്ലെന്ന് ഇറാൻ. ഇറാൻ യുഎസുമായി ചർച്ച നടത്താൻ പോകുന്നില്ലെന്നും ഇപ്പോൾ സ്വയം പ്രതിരോധിക്കുകയാണെന്നും ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാറജാനി വ്യക്തമായി ചൂണ്ടിക്കാട്ടി. രാജ്യത്തെ സായുധ സേന ഈ യുദ്ധത്തിന് തുടക്കമിട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യം ഇതിനകം രണ്ടുതവണ നയതന്ത്ര ഇടപെടലിന് ശ്രമിച്ചിരുന്നു.
tRootC1469263">ഒന്ന് 2025 ൽ ചർച്ചകൾ നടത്തി, ഇറാനിൽ ഇസ്രായേൽ ബോംബാക്രമണം നടത്തിയതിനാൽ അത് തടസ്സപ്പെട്ടു. ഇപ്പോഴും യു.എസുമായുംഐ.എ.ഇ.എയുമായും രണ്ട് പുതിയ റൗണ്ട് ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും അക്രമം ഉണ്ടായിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇറാനെതിരേ ഇസ്രായേലും യു.എസും സംയുക്തമായി ആക്രണം ആരംഭിച്ച്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ ശക്തമായ തിരിച്ചടിക്കിറങ്ങിയിരിക്കുകയാണ് ഇറാൻ. ആക്രണം ലബനാനിലേക്കും വ്യാപിച്ചിരിക്കുകയാണ്.
ഇറാനെതിരെയുള്ള അമേരിക്കൻ സൈനിക ആക്രമണത്തെ ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലുതും സങ്കീർണ്ണവും അതിശക്തവുമായ സൈനിക ആക്രമണങ്ങളിൽ ഒന്നാണെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. നമ്മുടെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നതുവരെ പോരാട്ട പ്രവർത്തനങ്ങൾ തുടരുമെന്നും ട്രൂത്തിൽ പോസ്റ്റ് ചെയ്തു.
ഇതുപോലുള്ള ഒന്ന് ആരും കണ്ടിട്ടില്ല. ഇറാനിയൻ വ്യോമ പ്രതിരോധ സംവിധാനങ്ങളുൾപ്പെടെ ഇറാനിലെ നൂറുകണക്കിന് കേന്ദ്രങ്ങൾ ഞങ്ങൾ ആക്രമിച്ചു. ഒമ്പത് കപ്പലുകളും അവയുടെ നാവിക കെട്ടിടവും തകർത്തു.എല്ലാം അക്ഷരാർത്ഥത്തിൽ മിനിറ്റുകൾക്കുള്ളിലാണ് നടത്തിയത്.ഭാവിയിലെ ഭീഷണികൾ തടയുന്നതിന് ഇത്തരമൊരു യുദ്ധം അത്യാവശ്യമാണ്. പ്രചാരണം രൂപപ്പെടുത്തിയ ട്രംപ് പറഞ്ഞു.ഭീകര സൈന്യങ്ങളെ വളർത്തുന്ന ഒരു രാഷ്ട്രത്തിന് ന്യൂക്ലിയർ ആയുധങ്ങൾ കൈവശം വയ്ക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഇറാനിയൻ സേനകൾ പിന്മാറണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. റവല്യൂഷണറി ഗാർഡിനോടും ഇറാനിയൻ മിലിട്ടറി പൊലീസിനോടും ആയുധങ്ങൾ താഴെവെച്ച് കീഴടങ്ങാൻ ട്രംപ് പറഞ്ഞു.
.jpg)


