ഗാസയില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം; അല്‍ ജസീറ ക്യാമറാമാന്‍ അഹമ്മദ് വിഷ്വ കൊല്ലപ്പെട്ടു
2023 ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ അല്‍ ജസീറ ജീവനക്കാരനാണ് അഹമ്മദ് വിഷ്വ.
ഗാസയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ അല്‍ ജസീറ അറബിക് ചാനലിന്റെ ക്യാമറാമാന്‍ അഹമ്മദ് വിഷ്വ കൊല്ലപ്പെട്ടു. ശനിയാഴ്ച മധ്യ ഗാസയിലെ അല്‍-ബുറൈജ് അഭയാര്‍ത്ഥി ക്യാമ്പിലുള്ള അദ്ദേഹത്തിന്റെ വീടിന് നേരെയായിരുന്നു ഇസ്രായേല്‍ വ്യോമാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ അഹമ്മദ് വിഷ്വയുടെ ഭാര്യയും മക്കളും ഉള്‍പ്പെടെ കുടുംബത്തിലെ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അല്‍ ജസീറയുടെ ഗാസയിലെ തത്സമയ സംപ്രേക്ഷണങ്ങളിലും വാര്‍ത്താ കവറേജുകളിലും സജീവ സാന്നിധ്യമായിരുന്നു അഹമ്മദ് വിഷ്വ. ഗാസയിലെ കടുത്ത യുദ്ധസാഹചര്യങ്ങള്‍ ലോകത്തിന് മുന്നിലെത്തിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
2023 ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ അല്‍ ജസീറ ജീവനക്കാരനാണ് അഹമ്മദ് വിഷ്വ.
.jpg)

