ഗാസയുടെ മൂന്നില്‍ രണ്ട് ഭാഗവും പിടിച്ചെടുത്ത് ഇസ്രയേല്‍


പലസ്തീനികള്‍ക്ക് ഗാസയില്‍ മൂന്നില്‍ രണ്ട് ഭാഗങ്ങളിലേക്കും പ്രവേശിക്കാന്‍ സാധിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു.
ഗാസയുടെ മൂന്നില്‍ രണ്ട് ഭാഗവും പിടിച്ചെടുത്ത് ഇസ്രയേല്‍. വലിയ പ്രദേശങ്ങളെ നിരോധിത മേഖലയായി പ്രഖ്യാപിക്കുകയും നിര്‍ബന്ധിത ഒഴിപ്പിക്കലിന് ഉത്തരവിടുകയും ചെയ്തതോടെ പലസ്തീനികള്‍ക്ക് ഗാസയില്‍ മൂന്നില്‍ രണ്ട് ഭാഗങ്ങളിലേക്കും പ്രവേശിക്കാന്‍ സാധിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു.
ഒസിഎച്ച്എ(യുഎന്‍ ഓഫീസ് ഫോര്‍ ദ കോര്‍ഡിനേഷന്‍ ഓഫ് ഹ്യുമാനിറ്റേറിയന്‍ അഫയേഴ്സ്)യാണ് ഗാസയുടെ മൂന്നില്‍ രണ്ട് ഭാഗവും ഇസ്രയേല്‍ നിയന്ത്രണത്തിലെന്ന് വ്യക്തമാക്കിയത്.
ഇസ്രയേല്‍ നിരോധിത മേഖലയാക്കി മാറ്റിയ പ്രദേശങ്ങളില്‍ തെക്കന്‍ റാഫയുടെ വലിയ ഭാഗവും ഉള്‍പ്പെടുന്നു. കഴിഞ്ഞ മാസം 31നാണ് തെക്കന്‍ റാഫയില്‍ നിന്ന് ഒഴിയണമെന്ന ഉത്തരവ് ഇസ്രയേല്‍ പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം ആക്രമണം നടത്തിയ ഗാസ സിറ്റിയിലെ ഭാഗങ്ങളും ഗാസക്കാര്‍ക്ക് നിഷേധിക്കപ്പെട്ടിട്ടുണ്ട്.

Tags

ന്യൂനപക്ഷത്തെ വേട്ടയാടുന്ന വഖഫ് ഭേദഗതി നിയമത്തിന് പിന്തുണയുമായി തളിപ്പറമ്പ് സർസയ്യിദ് കോളജ് മേധാവികളെന്ന് : വഖഫ് സ്വത്ത് സംരക്ഷണ സമിതി
വഖഫ് ഭേദഗതി നിയമം വഴി കേന്ദ്രസർക്കാർ നടത്തുന്ന ന്യൂനപക്ഷ വേട്ടയ്ക്കെതിരെ ഇന്ത്യയിലെ ജനാധിപത്യ ശക്തികൾ നടത്തുന്ന പോരാട്ടങ്ങൾക്ക് ശക്തി പകരുന്നതിന് പകരം വഖഫ് ഭേദഗതി നിയമത്തെ പിന്തുണക്കുന്ന നിലപാടാണ്