ഇറാനുമായുള്ള യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ഇസ്രയേല്‍

Netanyahu

താന്റെ രാജ്യവും യുഎസും ക്രൂരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിലാണെന്ന് നെതന്യാഹു പറഞ്ഞു.

ഇറാനുമായുള്ള യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. താന്റെ രാജ്യവും യുഎസും ക്രൂരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിലാണെന്ന് നെതന്യാഹു പറഞ്ഞു.

ലോകത്തെ ഭീതിയിലാഴ്ത്തുന്ന, നമ്മുടെ നാശം ആഗ്രഹിക്കുന്ന പാശ്ചാത്യ നാഗരികതയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇറാന്‍ എന്ന വലിയ ഏകാധിപത്യത്തിനെതിരെ യുഎസുമായി ചേര്‍ന്ന് ഞങ്ങള്‍ പോരാടുകയാണ്. നമ്മള്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഇത് അവസാനിച്ചിട്ടില്ല. വലിയ മുന്നേറ്റമുണ്ടാകുമെന്നും നെതന്യാഹു പറഞ്ഞു.
 

Tags