തെക്കന്‍ ലെബനനിലെ വിവിധ ഗ്രാമങ്ങളില്‍ ആക്രമണം നടത്താന്‍ ഇസ്രയേല്‍ ; ഗ്രാമീണരോട് ഉടന്‍ വീടുകള്‍ ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം

Netanyahu


അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ഏകദേശം 30 കിലോമീറ്ററിലധികം അകലെയുള്ള അവാലി നദിക്ക് വടക്കോട്ട് മാറാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

തെക്കന്‍ ലെബനനിലെ വിവിധ ഗ്രാമങ്ങളില്‍ ആക്രമണം നടത്താന്‍ ഇസ്രയേല്‍ സൈന്യം ഒരുങ്ങുന്നു. ഇവിടെയുള്ള ഗ്രാമീണരോട് ഉടന്‍ വീടുകള്‍ ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. ഹിസ്ബുള്ളയെ ലക്ഷ്യമിട്ടുള്ള സൈനിക നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മുന്നറിയിപ്പ്. മേഖലയില്‍ സൈനിക നടപടികള്‍ നടക്കുന്നുണ്ടെന്നും ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യം വെക്കുന്നതിനാല്‍ സുരക്ഷയെ കരുതി ഉടന്‍ തന്നെ വടക്കന്‍ പ്രദേശങ്ങളിലേക്ക് മാറണമെന്നും ഇസ്രയേല്‍ സൈനിക വക്താവ് ആവശ്യപ്പെട്ടു.


അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ഏകദേശം 30 കിലോമീറ്ററിലധികം അകലെയുള്ള അവാലി നദിക്ക് വടക്കോട്ട് മാറാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇസ്രായേല്‍ സൈന്യത്തിന്റെ മുന്നറിയിപ്പിന് പിന്നാലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഹിസ്ബുള്ളയും പ്രത്യാക്രമണം നടത്തുന്നുണ്ട്. മേഖലയില്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരുകയാണ്. ആയിരക്കണക്കിന് ആളുകള്‍ അഭയാര്‍ത്ഥികളായി മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഹിസ്ബുള്ളയുടെ താവളങ്ങളെന്ന പേരില്‍ തെക്കന്‍ ലെബനനിലെ ഗ്രാമങ്ങളില്‍ വീടുകള്‍ തകര്‍ക്കുകയാണ് ഇസ്രയേല്‍. മറുപടിയായി ഡ്രോണുകളും റോക്കറ്റുമുപയോഗിച്ചാണ് ഹിസ്ബുള്ള പ്രത്യാക്രമണം നടത്തുന്നത്. 

Tags