'ഇസ്രായേലിനെ പുറത്താക്കണം' : അ​ധി​നി​വേ​ശ രാ​ഷ്ട്ര​ത്തി​നെ​തി​രെ ആ​ഞ്ഞ​ടിച്ച് ​മഹ്മൂദ് അബ്ബാസ്

google news
mohamme

ന്യൂ​യോ​ർ​ക് : ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന​ത് നാ​സി പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് സ​മ​മാ​ണെ​ന്നും യു.​എ​ന്നി​ൽ​നി​ന്ന് അ​വ​രെ പു​റ​ത്താ​ക്ക​ണ​മെ​ന്നും ഫ​ല​സ്തീ​ൻ പ്ര​സി​ഡ​ന്റ് മ​ഹ്മൂ​ദ് അ​ബ്ബാ​സ് യു.​എ​ന്നി​ൽ. ആ​ദ്യ​മാ​യി ന്യൂ​യോ​ർ​ക്കി​ലെ യു.​എ​ൻ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​രി​ത്ര​പ്ര​ധാ​ന​മാ​യ ന​ഖ്ബ ദി​നാ​ച​ര​ണ​ത്തി​ലാ​ണ് മ​ഹ്മൂ​ദ് അ​ബ്ബാ​സ് അ​ധി​നി​വേ​ശ രാ​ഷ്ട്ര​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച​ത്.

‘‘പ​ലാ​യ​നം ചെ​യ്യേ​ണ്ടി​വ​ന്ന​വ​ർ​ക്ക് തി​രി​ച്ചു​വ​ര​വു​ൾ​പ്പെ​ടെ ആ​വ​ശ്യ​പ്പെ​ടു​ന്ന ര​ണ്ട് പ്ര​മേ​യ​ങ്ങ​ൾ ഇ​സ്രാ​യേ​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നി​ബ​ന്ധ​ന. യു.​എ​ൻ അം​ഗ​ത്വ​ത്തി​ന് ഇ​ത് മു​ൻ ഉ​പാ​ധി​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ, ചി​ല രാ​ജ്യ​ങ്ങ​ൾ ബോ​ധ​പൂ​ർ​വം ഇ​വ ന​ട​പ്പാ​ക്കു​ന്ന​ത് ത​ട​സ്സ​പ്പെ​ടു​ത്തു​ക​യാ​ണ്’’- ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട പ്ര​ഭാ​ഷ​ണ​ത്തി​ൽ അ​ബ്ബാ​സ് പ​റ​ഞ്ഞു. ഇ​നി​യെ​ങ്കി​ലും ഇ​ത് ന​ട​പ്പാ​ക്കാ​ൻ ഇ​സ്രാ​യേ​ലി​നെ നി​ർ​ബ​ന്ധി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം അ​വ​രെ അം​ഗ​ത്വ​ത്തി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. യു.​എ​സ്, യു.​കെ എ​ന്നീ രാ​ജ്യ​ങ്ങ​ളെ പേ​രെ​ടു​ത്തു​പ​റ​ഞ്ഞ് വി​മ​ർ​ശി​ച്ച അ​ബ്ബാ​സ് എ​ല്ലാ വ​ർ​ഷ​വും യു.​എ​ൻ ‘ന​ഖ്ബ ദി​നാ​ച​ര​ണം’ ന​ട​ത്താ​നും ആ​വ​ശ്യ​പ്പെ​ട്ടു.

1948ൽ ​ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഫ​ല​സ്തീ​നി​ക​ളെ ആ​ട്ടി​പ്പാ​യി​ച്ചും ആ​യി​ര​ങ്ങ​ളെ അ​റു​കൊ​ല ചെ​യ്തും ഇ​സ്രാ​യേ​ൽ സ്ഥാ​പി​ച്ച​തി​ന്റെ ഓ​ർ​മ​ക​ൾ പു​തു​ക്കു​ന്ന ദി​ന​മാ​ണ് ന​ഖ്ബ. 75ാം വാ​ർ​ഷി​കം പ​രി​ഗ​ണി​ച്ചാ​ണ് 193 അം​ഗ സ​ഭ​യി​ൽ 90 രാ​ജ്യ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ ന​ഖ്ബ ദി​നാ​ച​ര​ണ​ത്തി​ന് ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​ത്. 30 രാ​ജ്യ​ങ്ങ​ൾ എ​തി​ർ​ത്ത​പ്പോ​ൾ 47 എ​ണ്ണം വി​ട്ടു​നി​ന്നു. ഈ​ജി​പ്ത്, ജോ​ർ​ഡ​ൻ, സെ​ന​ഗാ​ൾ, തു​നീ​ഷ്യ, യ​മ​ൻ, ഫ​ല​സ്തീ​ൻ എ​ന്നി​വ ചേ​ർ​ന്നാ​യി​രു​ന്നു ന​ഖ്ബ ദി​നാ​ച​ര​ണ​ത്തി​ന് നീ​ക്കം ന​ട​ത്തി​യ​ത്. യു.​എ​ന്നി​ൽ ദി​നാ​ച​ര​ണം ന​ട​ക്കാ​തി​രി​ക്കാ​ൻ ഇ​സ്രാ​യേ​ൽ നി​ര​ന്ത​രം പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്നു. യു.​എ​സ്, യു.​കെ, കാ​ന​ഡ, യു​ക്രെ​യ്ൻ അ​ട​ക്കം 32 രാ​ജ്യ​ങ്ങ​ൾ ​പ​​ങ്കെ​ടു​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ചു.

 

Tags