ഇസ്രയേൽ – ഇറാൻ സംഘർഷം ; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുള്ള ഗൾഫ് സർവീസുകൾ റദ്ദാക്കി
ഇസ്രയേൽ – ഇറാൻ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുള്ള ഗൾഫ് സർവീസുകൾ റദ്ദാക്കി. നെടുമ്പാശ്ശേരിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള 25 വിമാന സർവീസുകളും, തിരിച്ചുള്ള 24 സർവീസുകളുമാണ് നിലവിൽ റദ്ദാക്കിയിരിക്കുന്നത്. എന്നാൽ മസ്കത്ത് – കൊച്ചി – മസ്കത്ത് റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് ഇന്ന് മുതൽ സർവീസ് പുനഃരാരംഭിക്കുന്നത് യാത്രക്കാർക്ക് നേരിയ ആശ്വാസം നൽകുന്നുണ്ട്. അതേസമയം, ഷാർജ വിമാനത്താവളം ഭാഗികമായി പ്രവർത്തനം തുടങ്ങിയെങ്കിലും, സൗദിയ എയർലൈൻസ് വിവിധ രാജ്യങ്ങളിലേക്കുള്ള തങ്ങളുടെ സർവീസുകൾ റദ്ദാക്കിയത് മാർച്ച് 4 വരെ നീട്ടിയിട്ടുണ്ട്. യാത്രക്കാർ അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് കൃത്യസമയത്തെ വിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
tRootC1469263">മേഖലയിലെ സൈനിക നീക്കങ്ങൾ ശക്തമായി തുടരുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഒമാൻ, കുവൈത്ത്, ദുബായ്, അബുദാബി തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള വിമാനങ്ങളെല്ലാം നിലവിലെ അനിശ്ചിതാവസ്ഥ മൂലം പ്രതിസന്ധിയിലാണ്. സംഘർഷം അയവില്ലാതെ തുടരുന്നത് പ്രവാസികളുടെ മടക്കയാത്രയെയും മറ്റ് അടിയന്തര യാത്രകളെയും വരും ദിവസങ്ങളിലും സാരമായി ബാധിച്ചേക്കും.
.jpg)


