ലെബനോനില്‍ ഹിസ്ബുള്ളയെ ലക്ഷ്യമിട്ടുള്ള ആക്രമണം ശക്തമാക്കി ഇസ്രയേല്‍

lebanon

കുട്ടികളും സാധാരണക്കാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. 

ലെബനോനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 12ലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാനെ പിന്തുണയ്ക്കുന്ന ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ലെബനോനില്‍ വ്യോമ കരയാക്രമണം ശക്തമാക്കിയിരുന്നു. വെള്ളിയാഴ്ച രാത്രിയില്‍ ലെബനോനിലെ കിഴക്കന്‍ മേഖലയിലെ ബെക്കാ താഴ്വരയിലെ പട്ടണത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടതായും 40 പേര്‍ക്ക് പരിക്കേറ്റതായുമാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ ലെബനോന്‍ സൈനികരാണ്. കുട്ടികളും സാധാരണക്കാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. 

tRootC1469263">

അതിനിടെ 40 വര്‍ഷം മുന്‍പ് കാണാതായ ഇസ്രയേല്‍ പൈലറ്റ് റോണ്‍ അറാദിന്റെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ലക്ഷ്യമിട്ടായിരുന്നു നബി ചിതില്‍ ഇസ്രയേല്‍ സൈനിക നടപടി സ്വീകരിച്ചത്. 1986ലാണ് റോണ്‍ അറാദിനെ കാണാതായത്. 
ഇതിന്റെ ഭാഗമായി ശനിയാഴ്ച മേഖലയിലെ ശവക്കുഴികളിലും തെരച്ചില്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. വന്‍ നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
 

Tags