ലെബനനിലെ ആക്രമണം ഇസ്രയേല്‍ അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്

Netanyahu

ലബനനിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ ആഹ്വാനം ചെയ്തതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ചകളിലെ കല്ലുകടിയായ ലബനനിലെ ഇസ്രയേലിന്റെ ആക്രമണങ്ങള്‍ക്കും അന്ത്യമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ലബനനിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ ആഹ്വാനം ചെയ്തതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഇസ്രായേലി മാധ്യമമായ ചാനല്‍ 12 പുറത്തുവിട്ട വിവരങ്ങളെ ഉദ്ധരിച്ചാണ് പുതിയ സംഭവവികാസങ്ങള്‍ ഇറാന്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്. പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിന് വെല്ലുവിളിയായിരുന്നു ഇസ്രയേലിന്റെ ആക്രമണം. ഇത് ചൂണ്ടിക്കാട്ടി ഹോര്‍മൂസ് വീണ്ടും അടയ്ക്കുമെന്നടക്കം ഇറാന്‍ ഇന്ന് പ്രഖ്യാപിച്ചിരുന്നു.
പിന്നീട് ആശ്വാസകരമായ വാര്‍ത്തയിലേക്ക് എത്തുകയാണ്. പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കപ്പെടുകയാണ്.
 

Tags