ഇറാനെതിരെയുള്ള ആക്രമണത്തിനായി തയ്യാറെടുക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി ഇസ്രയേല്‍

israel

ഇസ്രയേലില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറാനിരിക്കുമ്പോഴാണ് സൈന്യത്തിന് ആക്രമണം പുനരാരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

ഇറാനെതിരെയുള്ള ആക്രമണത്തിനായി തയ്യാറെടുക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി ഇസ്രയേല്‍. ഇസ്രയേലില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറാനിരിക്കുമ്പോഴാണ് സൈന്യത്തിന് ആക്രമണം പുനരാരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

എന്നാല്‍ ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാല്‍ യുദ്ധം വ്യാപിപ്പിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കി. അത് കാരണമുണ്ടാകുന്ന ഏത് പ്രത്യാഘാതത്തിനും തയ്യാറാണെന്നും ഇറാന്റെ സുരക്ഷാ കൌണ്‍സില്‍ മേധാവി മുഹസിന്‍ റസായ് അറിയിച്ചു. 

ഇസ്രയേല്‍ ആക്രമിച്ചാല്‍ പ്രത്യാക്രമണത്തിനായി യൂറോപ്പ് വരെ ലക്ഷ്യം വെയ്ക്കുമെന്നും ഇറാന്‍ സൈന്യം വെല്ലുവിളിച്ചു. അതിനിടെ സമ്പുഷ്ടീകരിച്ച യുറേനിയം രാജ്യത്ത് നിന്നും മാറ്റണമെന്ന ആവശ്യവും ഇറാന്‍ തള്ളികളഞ്ഞു. സമാധാന പദ്ധതിയില്‍ യുഎസ് നിലാപാട് വ്യക്തമാക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗലിബാഫ് ആണ് ഇക്കാര്യം മുന്നോട്ട് വെച്ചത്.

Tags