ഹ​മാ​സ് സാ​യു​ധ വി​ഭാ​ഗം വ​ക്താ​വ് അ​ബൂ ഉബൈദയെ വധിച്ചെന്ന് ഇസ്രായേൽ

Israel

തെ​ൽ​അ​വീ​വ്: ഹ​മാ​സ് സാ​യു​ധ വി​ഭാ​ഗ​മാ​യ ഖ​സ്സാം ബ്രി​ഗേ​ഡ്സ് വ​ക്താ​വ് അ​ബൂ ഉ​ബൈ​ദ​യെ ല​ക്ഷ്യ​മി​ട്ട് ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു.

ഗ​സ്സ സി​റ്റി​യി​ലെ രി​മാ​ലി​ൽ അ​പ്പാ​ർ​ട്മെ​ന്റി​ൽ ന​ട​ത്തി​യ ബോം​ബി​ങ്ങി​ലാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് അ​വ​കാ​ശ​വാ​ദം. വാ​ർ​ത്ത ഹ​മാ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. വ​ർ​ഷ​ങ്ങ​ളാ​യി ഖ​സ്സാ​മി​ന്റെ വാ​ർ​ത്ത​ക​ൾ മു​ഖം​മ​റ​ച്ച് വി​ഡി​യോ വ​ഴി പു​റ​ത്തു​വി​ട്ടി​രു​ന്ന​ത് അ​ബൂ ഉ​ബൈ​ദ​യെ​ന്ന പേ​രി​ലാ​ണ്.

ഹു​ദൈ​ഫ സാ​മി​ർ അ​ബ്ദു​ല്ല അ​ൽ​ക​ഹ്‍ലൂ​ത്ത് ആ​ണ് ശ​രി​യാ​യ പേ​​ര് എ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രും കൊ​ല്ല​പ്പെ​ട്ട​താ​യും ഇ​തി​ൽ അ​ബൂ ഉ​ബൈ​ദ​യും ഉ​ണ്ടാ​യി​രു​ന്ന​താ​യു​മാ​ണ് ഇ​സ്രാ​യേ​ൽ സൈ​ന്യം പ​റ​യു​ന്ന​ത്.

Tags