വെടിനിർത്തൽ കരാർ നിലവിലിരിക്കെ ഗസ്സയിൽ ഇസ്രായേൽ നരനായാട്ട്

gaza

 ഗസ്സയിൽ വെടിനിർത്തൽ കരാർ നിലവിലിരിക്കെ ഇസ്രായേൽ സൈന്യം ആവർത്തിച്ച് നടത്തുന്ന ആക്രമണങ്ങളിൽ ആശങ്കയറിയിച്ച് ഗസ ഗവൺമെന്റ് മീഡിയ ഓഫീസ്. കരാർ നിലവിൽ വന്നതിന് ശേഷം ഇതുവരെ 2,073 തവണ ഇസ്രായേൽ വെടിനിർത്തൽ ലംഘനം നടത്തിയതായും ഈ ആക്രമണങ്ങളിൽ 677 ഫലസ്തീനികൾ കൊല്ലപ്പെട്ടതായും ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

tRootC1469263">

ഒക്ടോബർ 10-ന് നിലവിൽ വന്ന സമാധാന കരാറിന്റെ നഗ്നമായ ലംഘനമാണ് ഇസ്രായേൽ നടത്തുന്നതെന്ന് മീഡിയ ഓഫീസ് കുറ്റപ്പെടുത്തി. ജനവാസ മേഖലകൾക്ക് നേരെയുള്ള വെടിവെപ്പ്, ഷെല്ലാക്രമണം, വ്യോമാക്രമണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സമാധാന ശ്രമങ്ങൾ തുടരുന്നതിനിടയിലും ഇസ്രായേൽ നടത്തുന്ന ഈ ഏകപക്ഷീയമായ ആക്രമണങ്ങൾ മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയാണ്.

Tags