ഗസ്സയിൽ കൂട്ടക്കൊല തുടർന്ന് ഇസ്രായേൽ ; 60 മരണം


ഗസ്സ സിറ്റി: ഗസ്സയിൽ കൂട്ടക്കൊല തുടർന്ന് ഇസ്രായേൽ സൈന്യം. തിങ്കളാഴ്ച മാത്രം കൊലപ്പെടുത്തിയത് 60 പേരെയാണ്. പടിഞ്ഞാറൻ റഫയിലും സെൻട്രൽ റഫയിലും സഹായ കേന്ദ്രങ്ങൾക്ക് നേരെയും ഇസ്രായേൽ വെടിവെപ്പ് നടത്തി. ഗസ്സ സിറ്റിയിൽ ഒരു മാധ്യമപ്രവർത്തകനെയും മൂന്ന് ആരോഗ്യപ്രവർത്തകരെയും ഇസ്രായേൽ കൊലപ്പെടുത്തി.
tRootC1469263">ഫോട്ടോ ജേണലിസ്റ്റായ മൊഅമെൻ മുഹമ്മദ് അബു അൽ-ഔഫ് ആണ് കൊല്ലപ്പെട്ടത്. വിവിധ മാധ്യമസ്ഥാപനങ്ങൾക്കുവേണ്ടി പ്രവർത്തിച്ചുവരികയായിരുന്നു ഇദ്ദേഹം. ഇതോടെ ഗസ്സയിൽ ഇസ്രായേൽ കൊലപ്പെടുത്തിയ മാധ്യമപ്രവർത്തകരുടെ എണ്ണം 227 ആയി.
പടിഞ്ഞാറൻ റഫയിൽ യു.എസ് പിന്തുണയോടെ പ്രവർത്തിക്കുന്ന ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻറെ സഹായ കേന്ദ്രത്തിന് നേരെയാണ് ഇസ്രായേൽ സൈന്യം വെടിവെച്ചത്. 14 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. സെൻട്രൽ ഗസ്സയിലും സഹായ വിതരണ കേന്ദ്രത്തിന് നേരെ വെടിവെപ്പുണ്ടായി. രണ്ട് പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. 92 പേർക്ക് പരിക്കേറ്റു.
