ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം ; 92 മരണം

gaza
gaza

ഗാസയിലുടനീളം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും രണ്ട് പത്രപ്രവർത്തകരും ഉൾപ്പെടെ കുറഞ്ഞത് 92 പേർ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇരുപതാം മാസത്തിലേക്ക് കടക്കുന്ന യുദ്ധത്തിൽ, ഇസ്രയേൽ തങ്ങളുടെ സൈനിക നടപടികൾ കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഈ മരണങ്ങൾ സംഭവിച്ചിരിക്കുന്നത്.

ബുധനാഴ്ച മധ്യ ഗാസയിലെ ഒരു പ്രദേശത്തെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ രണ്ട് വ്യോമാക്രമണങ്ങളിൽ കുറഞ്ഞത് 33 പേർ കൊല്ലപ്പെടുകയും നിരവധി കുട്ടികൾ ഉൾപ്പെടെ 86 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നിരുന്നാലും യഥാർത്ഥ മരണസംഖ്യ കൂടുതലായിരിക്കുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു. ആക്രമണത്തെക്കുറിച്ച് ഇസ്രയേൽ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags