ഇസ്രയേല്‍ -ലെബനോണ്‍ വെടിനിര്‍ത്തല്‍ മൂന്നാഴ്ച കൂടി നീട്ടി ; ഹിസ്ബുല്ലയില്‍ നിന്ന് ലെബനോണിനെ സംരക്ഷിക്കാമെന്ന് ട്രംപ്
Apr 24, 2026, 07:55 IST
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ലെബനോണ്‍ പ്രസിഡന്റ് ജോസഫ് ഔനെയും ചര്‍ച്ചാ മേശയില്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി.
ഇസ്രയേല്‍ -ലെബനോണ്‍ വെടിനിര്‍ത്തല്‍ മൂന്നാഴ്ച കൂടി നീട്ടി. ഹിസ്ബുല്ലയില്‍ നിന്നും ലെബനോണിനെ സംരക്ഷിക്കാന്‍ അമേരിക്ക ലെബനോണുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വാഷിങ്ടണില്‍ നടന്ന ചര്‍ച്ചയില്‍ ട്രംപ് പങ്കെടുത്തു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ലെബനോണ്‍ പ്രസിഡന്റ് ജോസഫ് ഔനെയും ചര്‍ച്ചാ മേശയില്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി.
ഇറാനുമായി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ധാരണയില്‍ എത്താനാണ് നീക്കമെന്നും ട്രംപ് വ്യക്തമാക്കി. സുസ്ഥിരമായ കരാറാണ് ലക്ഷ്യമിടുന്നത് . ധൃതി പിടിച്ച് കരാറില്‍ എത്തില്ല. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും താല്‍പര്യം സംരക്ഷിക്കുന്ന കരാറാകും ഇറാനുമായി ഒപ്പിടുകയെന്നും ട്രംപ് പറഞ്ഞു.
.jpg)

