ഹൂതികള്‍ക്കെതിരെ സൗദിക്കൊപ്പം ചേരാനുള്ള താല്‍പര്യമറിയിച്ച് ഇസ്രയേല്‍; അനുമതി തേടി നെതന്യാഹു

netanyahu

അമേരിക്കയുടെ മധ്യസ്ഥതയിലൂടെയാണ് ഈ നീക്കത്തിന് ശ്രമം നടക്കുന്നത്.

യെമനിലെ ഹൂതികള്‍ക്കെതിരെ സൗദി അറേബ്യ ശക്തമായി തിരിച്ചടിക്കുന്നതിനിടെ സൈനിക നീക്കത്തില്‍ പങ്കുചേരാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അനുമതി തേടിയതായി റിപ്പോര്‍ട്ട്. സൗദിയുടെ ഭാഗത്തുനിന്ന് അനുമതി ലഭിച്ചാല്‍ ഹൂതികള്‍ക്കെതിരായ ആക്രമണങ്ങളില്‍ ഇസ്രയേല്‍ സൈന്യവും പങ്കെടുക്കുന്നതിന് നെതന്യാഹു താല്‍പര്യമറിയിച്ചു. അമേരിക്കയുടെ മധ്യസ്ഥതയിലൂടെയാണ് ഈ നീക്കത്തിന് ശ്രമം നടക്കുന്നത്.

ഇസ്രയേലും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ് നെതന്യാഹു ലക്ഷ്യമിടുന്നത്. എന്നാല്‍, ഇസ്രയേലുമായി കൂടുതല്‍ സൈനിക സഹകരണം അനുവദിക്കുന്നതില്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ വിമുഖത പ്രകടിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

Tags