വെടിനിർത്തൽ ചർച്ചകൾക്കിടെ ലെബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ ; നാലു പേർ കൊല്ലപ്പെട്ടു

israel

 ബെയ്‌റൂട്ട് : വെടിനിർത്തൽ ചർച്ചകൾക്കിടെ ലെബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. തെക്കൻ ലെബനനിലെ നബാത്തേഹ് ഗവർണറേറ്റിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ നാലു പേർ കൊല്ലപ്പെട്ടുവെന്ന് ലെബനന്റെ നാഷണൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇറാനും യുഎസും സമാധാനക്കരാറിൽ എത്തിയ സാഹചര്യത്തിലും ലെബനനിലേക്കുള്ള ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേൽ.

മെയ്‌ഫോഡോണിൽ രണ്ട് വാഹനങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യത്യസ്തമായ ഡ്രോൺ ആക്രമണങ്ങളിലാണ് നാലു പേർ കൊല്ലപ്പെട്ടത്. ഷൗക്കിൻ എന്ന പ്രദേശത്ത് മറ്റൊരു വാഹനത്തിന് നേരെയും ആക്രമണം ഉണ്ടായി. ഇറാനും യുഎസുമായുള്ള വെടിനിർത്തൽ കരാറിൽ, ഇറാന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്ന് ലെബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്നതാണ്.

ഇസ്രയേലി സേന പൂർണമായും ലെബനനിൽ നിന്നും പിൻവാങ്ങിയില്ലെങ്കിൽ ഈ യുദ്ധത്തിന് അവസാനം ഉണ്ടാകില്ലെന്നും നിരന്തരമായി ഇസ്രയേൽ തെക്കൻ ലെബനനിൽ നടത്തുന്ന അധിനിവേശം യുഎസുമായുള്ള കരാറിന്റെ ലംഘനമാണെന്ന് കഴിഞ്ഞ ദിവസം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും അഭിപ്രായപ്പെട്ടിരുന്നു.

Tags