ഇറാനെതിരായ യുദ്ധം ഇസ്രായേൽ നയിക്കും : ഡോണൾഡ് ട്രംപ്

trump
trump

വാഷിങ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ ഇസ്രായേൽ ആയിരിക്കും നേതാവെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവ പദ്ധതിയിൽ നിന്നും പിന്മാറിയില്ലെങ്കിൽ ഇറാനെ ആക്രമിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. യു.എസ്-ഇറാനിയൻ ഉദ്യോഗസ്ഥരുടെ ചർച്ച നടക്കാനിരിക്കെയാണ് ട്രംപിന്റെ ഭീഷണി. ഇറാനെതിരെ നമുക്ക് സൈന്യം ആവശ്യമാണെങ്കിൽ സൈന്യം ഉണ്ടാകും.

സൈനിക നീക്കത്തിൽ ഇസ്രായേലിന് പങ്കാളിത്തം ഉണ്ടാകും. അവരായിരിക്കും നേതാവെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. നേരത്തെ ഇറാനുമായുള്ള പ്രശ്നങ്ങൾ തീർക്കാനായി യു.എസ് നടത്തുന്ന നയതന്ത്ര ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചിരുന്നു. ഇറാൻ ആണവായുധം നിർമിക്കരുതെന്നാണ് യു.എസിന്റേയും ഇസ്രായേലിന്റേയും നിലപാടെന്നും നെതന്യാഹു പറഞ്ഞു.

Tags