അമേരിക്കയോട് ബംങ്കര്‍ ബസ്റ്റിങ് ബോംബുകള്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍

Netanyahu and Trump's joint press conference canceled
Netanyahu and Trump's joint press conference canceled

ഇറാന്റെ ആണവശേഷിയുടെ പ്രധാന ഭാഗം ഭൂഗര്‍ഭ കേന്ദ്രങ്ങളിലാണ്.

അമേരിക്കയോട് ബംങ്കര്‍ ബസ്റ്റിങ് ബോംബുകള്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍. ഇറാന്റെ ആണവശേഷിയുടെ പ്രധാന ഭാഗം ഭൂഗര്‍ഭ കേന്ദ്രങ്ങളിലാണ്. ഇതു തകര്‍ക്കുന്നതിനായുള്ള ബംങ്കര്‍ ബസ്റ്റിങ് ബോംബുകളാണ് ഇസ്രയേല്‍ നിലവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

നിലവില്‍ അമേരിക്ക ഇവ നല്‍കിയിട്ടില്ല. അമേരിക്കയുടെ 30 ഏരിയല്‍ ഇന്ധന ടാങ്കുകള്‍ സംഘര്‍ഷ മേഖലയിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ക്ക് ആകാശത്ത് ഇന്ധനം നല്‍കാനാണ് ഇവയെന്ന് സൂചന.

tRootC1469263">

വൈറ്റ് ഹൗസിലെ സിറ്റുവേഷന്‍ റൂമില്‍ ഭരണ നേതൃത്വം അടിയന്തിര യോഗം ചേരുന്നു എന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണ്ണായകമാകും.

Tags