ഇറാനെതിരെ സൈനിക നടപടി അനിവാര്യമെന്ന് യുഎന്നില്‍ ഇസ്രയേല്‍ ; നിലനില്‍പ്പിന് ഭീഷണിയെന്ന് വിശദീകരണം

israel

തീവ്രവാദികളായ ഒരു ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍  തടയണമെന്നും ഇസ്രയേല്‍ യുഎന്നില്‍ ആവശ്യപ്പെട്ടു.

ഇറാനെതിരെ സൈനിക നടപടി അനിവാര്യമെന്ന് യുഎന്നില്‍ ഇസ്രയേല്‍. നിലനില്‍പ്പിന് ഇറാന്‍ ഭീഷണിയാണെന്നും ഇസ്രയേല്‍ യുഎന്നില്‍ വ്യക്തമാക്കി.

തീവ്രവാദികളായ ഒരു ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍  തടയണമെന്നും ഇസ്രയേല്‍ യുഎന്നില്‍ ആവശ്യപ്പെട്ടു. മേഖലയില്‍ ശാശ്വത സമാധാനത്തിന് ഇറാന്‍ ഭരണകൂടം മാറണമെന്നും ഇസ്രയേല്‍ അംബാസഡര്‍ യുഎന്‍ സുരക്ഷാ സമിതിയില്‍ ആവശ്യപ്പെട്ടു.

tRootC1469263">

ഇതിനിടെ, സൗദി കിരീടാവകാശിയെ ഫോണില്‍ വിളിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെ നേരിടാനുള്ള പിന്തുണയും ട്രംപ് സൗദിക്ക് വാഗ്ദാനം ചെയ്തു. രൂക്ഷമായ ആക്രമണമാണ് ഇറാന് നേരെയുണ്ടായിരിക്കുന്നത്.

Tags