ഗസ്സയിൽ വീണ്ടും ഇസ്രായേൽ ആക്രമണം ; 13 പേർ കൊല്ലപ്പെട്ടു
Mar 17, 2026, 18:26 IST
ഫലസ്തീനിലെ ഗസ്സയിൽ വീണ്ടും ആക്രമണമഴിച്ചുവിട്ട് ഇസ്രായേൽ . ഇന്നലെ നടത്തിയ വ്യോമാക്രമണത്തിൽ 13 ഫലസ്തീനികൾ കൊല്ലപ്പെട്ടു. രണ്ട് കുട്ടികളും ഗർഭിണിയായ സ്ത്രീയും ഒമ്പത് പോലീസ് ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. മധ്യ ഗസ്സയിൽ നുസൈറത്തിലെ അഭയാർഥി ക്യാമ്പിനു നേരെ നടന്ന ആക്രമണത്തിൽ യുവദമ്പതികളും ഇവരുടെ 10 വയസ്സുകാരനായ മകനും കൊല്ലപ്പെട്ടു.
tRootC1469263">ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു സ്ത്രീയെന്ന് അൽ അഖ്സ ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ഇവരുടെ അയൽവാസിയായ പതിഞ്ചുകാരനാണ് കൊല്ലപ്പെട്ട മറ്റൊരാൾ. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ നുസൈറത്തിലെ അൽ അവ്ദ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
.jpg)


