പാശ്ചാത്യ രാജ്യങ്ങളിൽ വർധിച്ചുവരുന്ന ഇസ്‍ലാമോഫോബിയ ; റോമിൽ മാനവ ഐക്യദാർഢ്യ കാമ്പയിൻ സംഘടിപ്പിച്ചു
റോം: പാശ്ചാത്യ രാജ്യങ്ങളിൽ വർധിച്ചുവരുന്ന ഇസ്‍ലാമോഫോബിയക്കെതിരെ റോമിൽ മാനവ ഐക്യദാർഢ്യ കാമ്പയിൻ. റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര ചിന്തകരുടെ കൂട്ടായ്മയായ ‘തവസുൽ ഇൻറർനാഷനലി’ൻറെ നേതൃത്വത്തിലാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. യൂറോപ്പിലെ പ്രമുഖ തത്ത്വചിന്തകരിൽ ഒരാളായ ഡോ. സബ്രീന ലീ എഴുതിയ ഇറ്റാലിയൻ ഭാഷയിലുള്ള ‘ദി ആർക്കിയോളജി ഓഫ് ഇസ്ലാമോഫോബിയ’ എന്ന പുസ്തകം പ്രകാശനം ചെയ്താണ് കാമ്പയിന് തുടക്കമിട്ടത്.
tRootC1469263">ഇസ്‍ലാമോഫോബിയയുടെ ചരിത്രം, വളർച്ച എന്നിവ വിശകലനം ചെയ്യുന്ന പുസ്തകം ഈ വർഷം അവസാനം ഇംഗ്ലീഷ്, അറബിക് ഉൾപ്പെടെയുള്ള മറ്റ് പ്രധാന ഭാഷകളിലും പുറത്തിറങ്ങും. കാമ്പയിനിൻറെ ഭാഗായി ഇറ്റലിയിലും ഗൾഫ് ഉൾപ്പെടെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും സമ്മേളനങ്ങൾ സംഘടിപ്പിക്കും. അന്താരാഷ്ട്രതലത്തിലെ പ്രമുഖ ചിന്തകരും നരവംശശാസ്ത്രജ്ഞരും മാധ്യമപ്രവർത്തകരും നയതന്ത്രജ്ഞരും പങ്കെടുക്കും. സമ്മേളനങ്ങൾ, പൊതുചർച്ചകൾ, മാധ്യമ പ്രചാരണങ്ങൾ എന്നിവയിലൂടെ മതവിദ്വേഷ പ്രചാരണങ്ങളുടെ അപകടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.
.jpg)


