ഹോര്‍മുസില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ഇറാന്‍-അമേരിക്ക ആശയ വിനിമയ ലൈന്‍ നിലവില്‍ വന്നു

The ice has melted..! America-Iran peace deal announced, to be signed on the 19th

അമേരിക്കയുമായി തന്ത്രപ്രധാന ബന്ധം തുടരാനുള്ള ഗള്‍ഫ് തീരുമാനത്തിനെതിരെ ഇറാന്‍ രംഗത്തെത്തി.

ഹോര്‍മുസില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ഇറാന്‍-അമേരിക്ക ആശയ വിനിമയ ലൈന്‍ നിലവില്‍ വന്നു. സ്വിറ്റ്‌സര്‍ലാന്‍ഡ് ചര്‍ച്ചകളുടെ ഭാഗമായാണ് സംവിധാനമൊരുക്കിയത്. 

അതേസമയം, അമേരിക്കയുമായി തന്ത്രപ്രധാന ബന്ധം തുടരാനുള്ള ഗള്‍ഫ് തീരുമാനത്തിനെതിരെ ഇറാന്‍ രംഗത്തെത്തി. സുരക്ഷ തകര്‍ത്തവരില്‍ തന്നെ അഭയം തേടുന്നത് ലക്ഷ്യത്തിന് വിരുദ്ധമാണെന്നും മേഖലയുടെ കൂട്ടായ സുരക്ഷ ഏറ്റവും പ്രധാനപ്പെട്ടതാണെന്നും ഇറാന്‍ വ്യക്തമാക്കി.

ദുബായിലും അബുദാബിയിലും യുഎഇ പുറപ്പെടുവിച്ച മിസൈല്‍-ഡ്രോണ്‍ ജാഗ്രത നിര്‍ദേശം പിന്‍വലിച്ചു. മുന്‍പ് വന്ന ജാഗ്രത നിര്‍ദേശം അവഗണിക്കാന്‍ നിര്‍ദേശം നല്‍കി. യുഎഇയുമായി ഇറാന്‍ ആശയവിനിമയം നടത്തി. അമേരിക്കയുമായുള്ള ധാരണകള്‍ പൂര്‍ണമായി പാലിക്കണമെന്ന് ഇറാനോട് യുഎഇ ആവശ്യപ്പെട്ടു. തന്ത്രപ്രധാനമായ ഹോര്‍മുസ് സ്വാതന്ത്രമാക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.

Tags