ഇറാന്റെ ഭീഷണി ; ഒമാന്‍ തീരത്തെ പാത ഉപേക്ഷിച്ച് യു ടേണ്‍ എടുത്ത് എട്ടോളം കപ്പലുകള്‍

Hormuz

തങ്ങള്‍ നിശ്ചയിച്ചിട്ടുള്ളതും അംഗീകരിച്ചിട്ടുള്ളതുമായ ജലപാതയിലൂടെ മാത്രമേ കപ്പലുകള്‍ സഞ്ചരിക്കാവൂ എന്ന് ഇറാന്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു

ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. ഒമാന്‍ തീരത്തുനിന്നും എട്ടോളം കപ്പലുകള്‍ യു-ടേണ്‍ എടുത്ത് മടങ്ങിയതായി റിപ്പോര്‍ട്ട്. ഈ തന്ത്രപ്രധാനമായ ജലപാതയ്ക്ക് മേല്‍ തങ്ങളുടെ അധികാരം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഇറാന്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നതാണ് പുതിയ പ്രതിസന്ധികള്‍ക്ക് കാരണം. ഒമാന്‍ തീരത്തെ പാത ഉപേക്ഷിച്ച ചില കപ്പലുകള്‍ ഇറാന്റെ തീരത്തോട് ചേര്‍ന്നുള്ള നിയമാനുസൃത പാതയിലേക്ക് വഴിമാറിയാണ് ഇപ്പോള്‍ യാത്ര തുടരുന്നത്. വെള്ളിയാഴ്ചയ്ക്കും ശനിയാഴ്ചയ്ക്കും ഇടയില്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്ന് പുറപ്പെടാന്‍ ശ്രമിച്ച ഓയില്‍ ടാങ്കറുകള്‍, ബള്‍ക്ക് കാരിയറുകള്‍, വാഹനങ്ങള്‍ കൊണ്ടുപോകുന്ന കപ്പലുകള്‍ എന്നിവയാണ് ഒമാന്‍ തീരത്തുനിന്ന് പെട്ടെന്ന് യു-ടേണ്‍ എടുത്തത്.

തങ്ങള്‍ നിശ്ചയിച്ചിട്ടുള്ളതും അംഗീകരിച്ചിട്ടുള്ളതുമായ ജലപാതയിലൂടെ മാത്രമേ കപ്പലുകള്‍ സഞ്ചരിക്കാവൂ എന്ന് ഇറാന്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ലംഘിച്ചാല്‍ കര്‍ശനമായ സൈനിക നടപടി നേരിടേണ്ടി വരുമെന്നും ഇറാന്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. 

Tags