യുഎസ് പടക്കപ്പല്‍ ഏബ്രഹാം ലിങ്കണ്‍ ആക്രമിച്ചെന്ന അവകാശവാദവുമായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്

usa

ഇറാന്‍ ആക്രമണം ഭയന്ന് എബ്രഹാം ലിങ്കണ്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് മാറിയെന്നാണ് ഐ ആര്‍ ജി സി പറയുന്നത്.

യുഎസ് പടക്കപ്പല്‍ ഏബ്രഹാം ലിങ്കണ്‍ ആക്രമിച്ചെന്ന അവകാശവാദവുമായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് ( ഐ ആര്‍ ജി സി ). തങ്ങളുടെ മിസൈല്‍ - ഡ്രോണ്‍ ആക്രമണത്തില്‍ കപ്പലിന് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചെന്നും ആക്രമണം ഭയന്ന് കപ്പല്‍ മേഖലയില്‍ നിന്ന് എബ്രഹാം ലിങ്കണ്‍ പിന്‍വാങ്ങിയെന്നും ഐ ആര്‍ ജി സി അവകാശപ്പെട്ടു. ഇറാന്‍ ആക്രമണം ഭയന്ന് എബ്രഹാം ലിങ്കണ്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് മാറിയെന്നാണ് ഐ ആര്‍ ജി സി പറയുന്നത്. എന്നാല്‍ ഐ ആര്‍ ജി സിയുടെ അവകാശവാദങ്ങള്‍ അമേരിക്കന്‍ പ്രതിരോധ കേന്ദ്രമായ പെന്റഗണ്‍ തള്ളി. പടക്കപ്പല്‍ സുരക്ഷിതമാണെന്നും നിശ്ചയിച്ച ദൗത്യങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും യു എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. 

അതിനിടെ യുദ്ധം അവസാനിപ്പിക്കാനായുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചന്ന റിപ്പോര്‍ട്ടുകളോടും ഇറാന്‍ ഔദ്യോഗികമായി പ്രതികരിച്ചു. യുദ്ധം അവസാനിപ്പിക്കാനായി അഞ്ചിന നിര്‍ദേശങ്ങളോ വെടിനിര്‍ത്തല്‍ പദ്ധതിയോ മുന്നോട്ട് വെച്ചിട്ടില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ നിലവില്‍ അമേരിക്കയുമായി യാതൊരു ചര്‍ച്ചയും നടക്കുന്നില്ലെന്നും അബ്ബാസ് അരാഗ്ചി വിവരിച്ചു.

Tags