ആക്രമിക്കില്ലെന്ന ഇറാന്‍ പ്രസിഡന്റിന്റെ സന്ദേശം വെറുംവാക്ക് ; ഗള്‍ഫ് രാജ്യങ്ങളെ തുടരെ ആക്രമിച്ച് ഇറാന്‍

War intensifies! Impact of Iran-Israel conflict also in the Gulf, reports of explosions; Qatar, Kuwait, UAE close airspace

ബഹ്റൈനിലെ മനാമയില്‍ വീടിനും കെട്ടിടങ്ങള്‍ക്കും തീപിടിച്ചു.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇറാനെതിരായ ആക്രമണങ്ങള്‍ ഉണ്ടാവാത്ത പക്ഷം അങ്ങോട്ട് ആക്രമിക്കില്ലെന്ന ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്റെ സന്ദേശം വെറുംവാക്കായി. രാത്രിയിലും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ ഡ്രോണ്‍, ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ തുടര്‍ന്നു. ഡ്രോണ്‍ അവശിഷ്ടം വാഹനത്തില്‍ വീണ് ദുബൈയില്‍ ഒരാള്‍ മരിച്ചു. 

tRootC1469263">

ബഹ്റൈനിലെ മനാമയില്‍ വീടിനും കെട്ടിടങ്ങള്‍ക്കും തീപിടിച്ചു. സൗദിയില്‍ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമ താവളത്തിനു നേരെ വീണ്ടും ആക്രമണം ഉണ്ടായി. 
അതിനിടെ യുഎഇയെ ദുര്‍ബല രാജ്യമായി തെറ്റിദ്ധരിക്കരുതെന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രതികരിച്ചു. ഞങ്ങള്‍ എളുപ്പം കീഴടക്കാവുന്ന ഇരകള്‍ അല്ല, യുഎഇ ഉള്‍ക്കരുത്തുള്ള രാജ്യമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

 വ്യോമാതിര്‍ത്തിയിലേക്ക് കടന്ന എട്ട് ഡ്രോണുകള്‍ തകര്‍ത്തെന്ന് സൗദി അറിയിച്ചു. പരമാധികാരം സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കുവൈറ്റും ഖത്തറും വ്യക്തമാക്കി.

Tags