ഇറാന്റെ ക്ഷമ ഇതുവരെ ലോകം കണ്ടു, ഹോര്‍മൂസില്‍ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് ഇറാന്‍ പ്രസിഡന്റ്
May 1, 2026, 07:06 IST
ഇറാനെതിരെ തുടരുന്ന നാവിക ഉപരോധം യുദ്ധമെന്നാണ് അദേഹം പറഞ്ഞത്.
ഹോര്‍മൂസ് കടലിടുക്കില്‍ അമേരിക്കന്‍ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍.
ഇറാന്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോര്‍മൂസില്‍ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞു. ഇറാനെതിരെ തുടരുന്ന നാവിക ഉപരോധം യുദ്ധമെന്നാണ് അദേഹം പറഞ്ഞത്. പ്രതിരോധത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ഒരു രാജ്യത്തിന് വില കൊടുക്കേണ്ടി വരുന്നുണ്ടെന്നും അദേഹം കൂട്ടിച്ചേത്തു. എക്‌സിലൂടെയായിരുന്നു പെസഷ്‌കിയാന്റെ പ്രതികരണം.
.jpg)

