യുദ്ധം അവസാനിപ്പിക്കാനായി ഇറാന്റെ പുതിയ നിര്‍ദ്ദേശം ; അതൃപ്തിയില്‍ ട്രംപ്
ട്രംപിനും യുഎസ് ദേശീയ സുരക്ഷാ സംഘത്തിനും ഇറാന്റെ നിര്‍ദ്ദേശങ്ങളില്‍ സംശയമുണ്ട്.
യുദ്ധം അവസാനിപ്പിക്കാനും ഹോര്‍മുസ് കടലിടുക്ക് തുറക്കാനുമുള്ള ഇറാന്റെ പുതിയ നിര്‍ദ്ദേശത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. ഹോര്‍മുസ് കടലിടുക്ക് തുറക്കുക, യുദ്ധം അവസാനിപ്പിക്കുക, ആണവ ചര്‍ച്ചകള്‍ മാറ്റിവയ്ക്കുക തുടങ്ങിയ നിബന്ധനകളോടെ യുദ്ധം അവസാനിപ്പിക്കാം എന്നായിരുന്നു ഇറാന്റെ നിര്‍ദ്ദേശം.
ട്രംപിനും യുഎസ് ദേശീയ സുരക്ഷാ സംഘത്തിനും ഇറാന്റെ നിര്‍ദ്ദേശങ്ങളില്‍ സംശയമുണ്ട്. നിര്‍ദ്ദേശത്തില്‍ ട്രംപിന് അതൃപ്തി എന്തുകൊണ്ടെന്നതില്‍ വ്യക്തതയില്ല.
ആണവകരാര്‍ ഉള്‍പ്പെടാത്ത ഒരു കരാറിനും ഇറാനുമായി സാധ്യതയില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കിയിരുന്നു.
ഒമാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി നടത്തിയ ചര്‍ച്ചകളിലാണ് പുതിയ നിര്‍ദ്ദേശം ഉയര്‍ന്നത്. ആണവ പദ്ധതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ പിന്നീടുള്ള ഘട്ടത്തിലേക്ക് മാറ്റിവയ്ക്കണമെന്ന് ഇറാന്‍ നിര്‍ദ്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു. മധ്യസ്ഥരായ പാക്കിസ്ഥാന്‍ മുഖേനയാണ് യുഎസിന് ഈ നിര്‍ദ്ദേശം കൈമാറിയത്.
.jpg)

