ഇറാന്‍ കഴിഞ്ഞാല്‍ ഇസ്രയേലിന്റെ അടുത്ത ലക്ഷ്യം തുര്‍ക്കിയും സൗദിയുമെന്ന് ഇറാന്‍ ദേശീയ സുരക്ഷാ മേധാവി
തങ്ങളുടെ ഏഴ് ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രം അമേരിക്കയുമായുള്ള ചര്‍ച്ച മുന്നോട്ടു പോകുമെന്നും ഇറാന്റെ പരമോന്ന ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവി പറഞ്ഞു.
ഇറാന്‍ കഴിഞ്ഞാല്‍ ഇസ്രയേലിന്റെ അടുത്ത ലക്ഷ്യം തുര്‍ക്കിയും സൗദിയുമായിരിക്കുമെന്ന മുന്നറിയിപ്പ് നല്‍കി ഇറാന്‍. തങ്ങളുടെ ഏഴ് ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രം അമേരിക്കയുമായുള്ള ചര്‍ച്ച മുന്നോട്ടു പോകുമെന്നും ഇറാന്റെ പരമോന്ന ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവി പറഞ്ഞു.
ആക്രമണം ഉണ്ടായാല്‍ തിരിച്ചടി നല്‍കേണ്ട കേന്ദ്രങ്ങളുടെ പട്ടികയും പുറത്ത് വിട്ടു. റഷ്യയില്‍ നിന്ന് പുതിയ സുഖോയ് യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ ഇറാന്‍ നീക്കം തുടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇറാന്റെ ചര്‍ച്ചകളിലെ നിലപാടുകളിലും പൊതു പ്രസ്താവനകളിലും ഇപ്പോള്‍ മുഖ്യ റോളിലുള്ളത് കടുത്ത നിലപാടുകാരനായ ഇറാന്‍ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവി മുഹസിന്‍ റിസായിയാണ്. അമേരിക്കന്‍ ഭീഷണികളെ നേരിടാനുറച്ചുള്ള നീക്കങ്ങളാണ് ടെഹ്‌റാനില്‍ നടക്കുന്നതെന്നാണ് വ്യക്തമാകുന്നത്.
.jpg)

