ഇറാനിലെ പെണ്‍കുട്ടികളുടെ സ്‌കൂളിന് നേരെയുണ്ടായ മിസൈല്‍ ആക്രമണം ആരും മനപ്പൂര്‍വ്വം ചെയ്തതല്ലെന്ന് ട്രംപ് ; യുദ്ധത്തില്‍ തെറ്റുകള്‍ സംഭവിക്കാറുണ്ടെന്നും വിശദീകരണം
സംഭവത്തെക്കുറിച്ച് നിലവില്‍ അന്വേഷണം നടക്കുകയാണെന്ന് ട്രംപ് വ്യക്തമാക്കി.
ഫെബ്രുവരിയില്‍ ഇറാനിലെ പെണ്‍കുട്ടികളുടെ സ്‌കൂളിന് നേരെയുണ്ടായ മിസൈല്‍ ആക്രമണം ആരും മനപ്പൂര്‍വ്വം ചെയ്തതല്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധത്തില്‍ തെറ്റുകള്‍ സംഭവിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സിലെ എവിയാന്‍-ലെ-ബെയിന്‍സില്‍ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തെക്കുറിച്ച് നിലവില്‍ അന്വേഷണം നടക്കുകയാണെന്ന് ട്രംപ് വ്യക്തമാക്കി. യുദ്ധം എപ്പോഴും ക്രൂരമാണെന്നും എന്നാല്‍ ഇതാരും മനപ്പൂര്‍വ്വം ചെയ്തതല്ലെന്നും ട്രംപ് പറഞ്ഞു. ആക്രമണത്തില്‍ യുഎസിന് പങ്കുണ്ടോ എന്ന ചോദ്യത്തിന്, ശത്രുക്കള്‍ വധിച്ച ആയിരക്കണക്കിന് സൈനികരുടെ കാര്യമോയെന്ന മറുചോദ്യമാണ് ട്രംപ് ഉന്നയിച്ചത്.
യുഎസ്-ഇസ്രായേല്‍ സംയുക്ത സൈനിക നീക്കത്തിന്റെ ആദ്യ ദിനമായ ഫെബ്രുവരി 28-നാണ് തെക്കന്‍ ഇറാനിലെ മിനാബിലുള്ള സ്‌കൂളിന് നേരെ ആക്രമണമുണ്ടായത്. ഇറാന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 168-ലധികം കുട്ടികളും അധ്യാപകരും ഈ ദുരന്തത്തില്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും 7 നും 12 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളായിരുന്നു. ആക്രമണം നടന്ന സമയത്ത് യാതൊരു തെളിവുകളുമില്ലാതെ ഇതിന്റെ ഉത്തരവാദിത്തം ഇറാന്റെ മേല്‍ കെട്ടിവെക്കാനാണ് ട്രംപ് ആദ്യം ശ്രമിച്ചത്. ഇറാന്റെ മിസൈലുകള്‍ക്ക് കൃത്യതയില്ലാത്തതാണ് ദുരന്തത്തിന് കാരണമായതെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്.
യുഎസ് സൈന്യത്തിന്റെ പ്രാഥമിക ആഭ്യന്തര അന്വേഷണത്തില്‍, മിനാബിലുണ്ടായ മാരകമായ ആക്രമണത്തിന് പിന്നില്‍ യുഎസ് സൈന്യം തന്നെയാകാനാണ് സാധ്യതയെന്ന് കണ്ടെത്തിയിരുന്നു
.jpg)

