അമേരിക്ക കരയുദ്ധത്തിന് മുതിര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ സൈനിക വക്താവ്

iran

കരയുദ്ധത്തിന് ശ്രമിച്ചാല്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലിലെ സ്രാവുകള്‍ക്ക് യുഎസ് സൈനികര്‍ നല്ല ഭക്ഷണമായിത്തീരുമെന്നാണ് സോല്‍ഫഘാരി വീഡിയോ സന്ദേശത്തിലൂടെ പ്രതികരിച്ചത്.

ഇറാനെതിരെ അമേരിക്ക കരയുദ്ധത്തിന് മുതിര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ സൈനിക വക്താവ് ഇബ്രാഹിം സോല്‍ഫഘാരി. കരയുദ്ധത്തിന് ശ്രമിച്ചാല്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലിലെ സ്രാവുകള്‍ക്ക് യുഎസ് സൈനികര്‍ നല്ല ഭക്ഷണമായിത്തീരുമെന്നാണ് സോല്‍ഫഘാരി വീഡിയോ സന്ദേശത്തിലൂടെ പ്രതികരിച്ചത്. 3500 സൈനികരുമായി യുഎസിന്റെ പടക്കപ്പല്‍ യുഎസ്എസ് ട്രിപ്പോളി മധ്യപൂര്‍വദേശത്തെത്തി എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഇബ്രാഹിം സോല്‍ഫഘാരിയുടെ പ്രതികരണം.

പതിനായിരം സൈനികരെക്കൂടി മധ്യപൂര്‍വദേശത്തേക്ക് അയയ്ക്കാന്‍ യുഎസ് ആലോചിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. നയതന്ത്രത്തെപ്പറ്റി പരസ്യമായി സംസാരിക്കുന്ന യുഎസ്, രഹസ്യമായി ഇറാനെ ആക്രമിക്കാന്‍ ഒരുങ്ങുകയാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഖലിബാഫ് ആരോപിച്ചു. അതിനിടെ മാര്‍ച്ച് 27ന് ആക്രമിക്കപ്പെട്ട ഖോണ്‍ദാബ് ഖനജല പ്ലാന്റ് പൂര്‍ണമായി തകര്‍ന്നെന്ന് ഇറാന്‍ സ്ഥിരീകരിച്ചു. പ്ലാന്റിന് ഗുരുതരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണെന്നും ഇറാന്‍ അറിയിച്ചു.

Tags