ഇറാന്‍ സൈന്യം ആയുധങ്ങള്‍ ഉപേക്ഷിച്ച് കീഴടങ്ങണം ; ഭരണ മാറ്റത്തിന് വെല്ലുവിളികളുണ്ടെന്നും ട്രംപ്

Trump threatens to cut trade ties with Spain over US-Israel joint military action

പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപിലെ  സൈനിക കേന്ദ്രങ്ങള്‍ അമേരിക്ക തകര്‍ത്തതായും ട്രംപ് അവകാശപ്പെട്ടു.

ഇറാന്‍ സൈന്യത്തോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇറാന്റെ സൈന്യത്തോട് ആയുധങ്ങള്‍ ഉപേക്ഷിക്കണമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപിലെ  സൈനിക കേന്ദ്രങ്ങള്‍ അമേരിക്ക തകര്‍ത്തതായും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ ഇവിടുത്തെ എണ്ണ ടെര്‍മിനലുകള്‍ നിലവില്‍ സുരക്ഷിതമാണെന്നും ട്രംപ് പറയുന്നു.

tRootC1469263">

ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനം ഖാര്‍ഗ് ദ്വീപിലെ ടെര്‍മിനലുകളില്‍ നിന്നാണ്. ഹോര്‍മൂസിലൂടെയുള്ള കപ്പല്‍ സഞ്ചാരം തടഞ്ഞാല്‍ ഖാര്‍ഗിലെ എണ്ണ ടെര്‍മിനലുകള്‍ ആക്രമിക്കാന്‍ മടിക്കില്ല. ഇറാനില്‍ ഭരണമാറ്റത്തിന് വെല്ലുവിളികള്‍ ഉണ്ടെന്നും ട്രംപ് പറയുന്നു. അതേസമയം, സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ അമേരിക്ക മിഡില്‍ ഈസ്റ്റില്‍ സൈനിക വിന്യാസം ശക്തിപ്പെടുത്തുകയാണ്.

Tags