ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ ഇറാന്‍ സൈനിക കമാന്‍ഡര്‍ അലി ശാദ്മാനി മരണമടഞ്ഞു ; കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

iranian commander
iranian commander

ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷദ്മാനി മരിച്ചതായാണ് ഇപ്പോള്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇസ്രയേല്‍ ആക്രമണത്തില്‍ സൈനിക കമാന്‍ഡര്‍ അലി ഷദ്മാനി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചത് ഇറാന്‍ മാധ്യമങ്ങള്‍. അലി ഷദ്മാനിയെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നെങ്കിലും ഇറാന്‍ ഇത് സ്ഥിരീകരിച്ചിരുന്നില്ല. ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷദ്മാനി മരിച്ചതായാണ് ഇപ്പോള്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഐആര്‍ഡിസി മുന്നറിയിപ്പ് നല്‍കുന്നു.

tRootC1469263">

ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആദ്യഘട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ഐആര്‍ജിസിയുടെ ഖതം അല്‍-അന്‍ബിയ സെന്‍ട്രല്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഗുലാം അലി റാഷിദിന്റെ പിന്‍ഗാമിയായായിരുന്നു അലി ഷദ്മാനി ചുമലയേറ്റത്. ഇതിന് നാല് ദിവസങ്ങള്‍ക്ക് ശേഷം അലി ഷദ്മാനി കൊല്ലപ്പെട്ടു എന്നായിരുന്നു ഇസ്രയേലിന്റെ അവകാശവാദം. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് അലി ഷദ്മാനിയെന്നും ഇസ്രയേല്‍ പ്രതിരോധ സേന പറഞ്ഞിരുന്നു.

Tags