സമാധാന ചര്‍ച്ച നടക്കുന്നുവെന്ന് സമ്മതിക്കാന്‍ ഇറാന്‍ നേതാക്കള്‍ക്ക് ഭയം ; ട്രംപ്

donald trump

ഇറാന് യുദ്ധം അവസാനിപ്പിക്കണമെന്നുണ്ട്,

ഇറാനിലെ യുദ്ധം ലക്ഷ്യത്തിന് അടുത്തെത്തിയെന്ന് അമേരിക്ക. യുദ്ധം ലക്ഷത്തിലേക്കെത്തിയെന്നും സമാധാന ചര്‍ച്ച നടക്കുന്നുവെന്ന് സമ്മതിക്കാന്‍ ഇറാന്‍ നേതാക്കള്‍ക്ക് ഭയമാണെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. 

ഇറാന് യുദ്ധം അവസാനിപ്പിക്കണമെന്നുണ്ട്, അവര്‍ അതിനുള്ള ചര്‍ച്ചകള്‍ നടത്തുകയാണ്. ഒരു കരാര്‍ ഉണ്ടാക്കാന്‍ അവര്‍ വളരെ ആഗ്രഹിക്കുന്നു. പക്ഷേ, സ്വന്തം ജനതയാല്‍ കൊല്ലപ്പെടുമെന്ന് കരുതുന്നതിനാല്‍ അത് തുറന്ന് പറയാനും, അമേരിക്കന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ കൊല്ലപ്പെടുമെന്നും ഇറാന്‍ നോതാക്കള്‍ ഭയപ്പെടുകയാണെന്ന് ട്രംപ് പറഞ്ഞു. നിലവിലെ യാഥാര്‍ത്ഥ്യം ഇറാന്‍ അംഗീകരിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് മുമ്പൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്തത്ര കഠിനമായ ആഘാതം നേരിടേണ്ടിവരുമെന്നാണ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റും പ്രതികരിച്ചത്.

Tags