ഇസ്രായേലിലേക്ക് ഇറാന്റെ കനത്ത മിസൈല്‍ ആക്രമണം

Israeli airstrikes in Iran; airspace closed, state of emergency declared in Israel

.ഇസ്രായേല്‍ തുടരുന്ന ലബനന്‍ ആക്രമണമാണ് ഇറാന്റെ പെട്ടെന്നുള്ള സൈനിക നീക്കത്തിന് പ്രധാന കാരണം.

ഇസ്രായേലിലേക്ക് ഇറാന്റെ കനത്ത മിസൈല്‍ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട്. ഇസ്രായേലിനെ ലക്ഷ്യമിട്ട് കൂട്ടത്തോടെ മിസൈല്‍ ആക്രമണമാണ് ഇറാന്‍ നടത്തിയത്. വരാനിരിക്കുന്ന ഇറാന്റെ തുടര്‍ ആക്രമണങ്ങളെയും മിസൈല്‍ വേധ നീക്കങ്ങളെയും നേരിടാനും ചെറുക്കാനും ഇസ്രായേല്‍ പൂര്‍ണ്ണമായും ഒരുങ്ങിയതായാണ് വിവരം. 

അതേസമയം, മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് മിഡില്‍ ഈസ്റ്റില്‍ അമേരിക്കന്‍ സേന അതീവ ജാഗ്രതയിലാണ്. ഇസ്രായേലിലേക്ക് കൂട്ടത്തോടെ മിസൈല്‍ ആക്രമണം നടത്തിയതില്‍ വിശദീകരണവുമായി ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ രംഗത്തുവന്നു.ഇസ്രായേല്‍ തുടരുന്ന ലബനന്‍ ആക്രമണമാണ് ഇറാന്റെ പെട്ടെന്നുള്ള സൈനിക നീക്കത്തിന് പ്രധാന കാരണം. മേഖലയില്‍ തുടരുന്ന നാവിക ഉപരോധവും ഇസ്രായേലിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ക്ക് കാരണമായി ഇറാന്‍ സ്പീക്കര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

Tags