അമേരിക്കയുമായുള്ള സമാധാന ചര്‍ച്ചയില്‍ പല വിഷയങ്ങളില്‍ കടുത്ത അഭിപ്രായഭിന്നതയെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി
May 23, 2026, 08:26 IST
അമേരിക്കയുടെ അമിതമായ ആവശ്യങ്ങളാണ് സമാധാന ചര്‍ച്ചകള്‍ തുടരുന്നതിനുള്ള പ്രധാന തടസ്സമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി കുറ്റപ്പെടുത്തി.
അമേരിക്കയുമായുള്ള സമാധാന ചര്‍ച്ചയില്‍ പല വിഷയങ്ങളില്‍ കടുത്ത അഭിപ്രായഭിന്നത നിലനില്‍ക്കുന്നതായി ഇറാന്‍. വരും ആഴ്ചകളിലോ മാസങ്ങളിലോ ധാരണയിലെത്താനാകുമോ എന്ന് പറയാന്‍ പ്രയാസമാണെന്നും ഇറാന്‍ വ്യക്തമാക്കി. അമേരിക്കയുടെ അമിതമായ ആവശ്യങ്ങളാണ് സമാധാന ചര്‍ച്ചകള്‍ തുടരുന്നതിനുള്ള പ്രധാന തടസ്സമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി കുറ്റപ്പെടുത്തി. യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് അരഗ്ചിയുടെ പ്രതികരണം.
പാകിസ്താന്‍ സൈനികമേധാവി അസിം മുനീറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇറാന്‍ അധികൃതരുമായി ചര്‍ച്ച തുടരുകയാണ്.
സംഘത്തെ പിന്തുണയ്ക്കുന്നതിനായി ഖത്തറിന്റെ പ്രതിനിധി സംഘവും ഇറാനിലെത്തിയിട്ടുണ്ട്.
.jpg)

