മൊജ്തബ ഖമനയിയുമായി ഇതുവരെ നേരിട്ട് കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞിട്ടില്ല: ഇറാന്‍ വിദേശകാര്യ മന്ത്രി

AbbasAraghchi

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ട തെഹ്‌റാനിലെ അതീവ സുരക്ഷയുള്ള കെട്ടിടത്തിന് നേരെ നടന്ന ആക്രമണം ആഭ്യന്തര സുരക്ഷാ വീഴ്ചയിലൂടെയാണ് സംഭവിച്ചതെന്ന് അരാഗ്ചി വെളിപ്പെടുത്തി

 പുതിയ പരമോന്നത നേതാവായി മാര്‍ച്ചില്‍ ചുമതലയേറ്റ മൊജ്തബ ഖമനയിയുമായി ഇതുവരെ നേരിട്ട് കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് വെളിപ്പെടുത്തി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ?ഗ്ചി. ജവാദ് മൊഗൂയിയുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തിലായിരുന്നു അരാ?ഗ്ചിയുടെ വെളിപ്പെടുത്തല്‍. 'പരമോന്നത നേതാവായ മൊജ്തബ ഖമനയിയെ ഇതുവരെ നേരില്‍ കാണാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. വളരെ കുറച്ച് ആളുകള്‍ക്കാണ് അദ്ദേഹത്തെ കാണാന്‍ സാധിച്ചിട്ടുള്ളത്' എന്നായിരുന്നു അരാഗ്ചിയുടെ വെളിപ്പെടുത്തല്‍.

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ട തെഹ്‌റാനിലെ അതീവ സുരക്ഷയുള്ള കെട്ടിടത്തിന് നേരെ നടന്ന ആക്രമണം ആഭ്യന്തര സുരക്ഷാ വീഴ്ചയിലൂടെയാണ് സംഭവിച്ചതെന്ന് അരാഗ്ചി വെളിപ്പെടുത്തി. ആ സുരക്ഷാ പോരായ്മ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും അരാ?ഗ്ചി കൂട്ടിച്ചേര്‍ത്തു.

Tags