കുവൈത്തില്‍ വീണ്ടും ഇറാന്റെ ഡ്രോണ്‍ ആക്രമണം

War intensifies! Impact of Iran-Israel conflict also in the Gulf, reports of explosions; Qatar, Kuwait, UAE close airspace

 ഇസ്ലാമാബാദില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് കുവൈത്തിന് നേരെ ഇത്തരമൊരു ആക്രമണം ഉണ്ടായതെന്നത് ശ്രദ്ധേയമാണ്.

കുവൈത്തില്‍ വീണ്ടും ഇറാന്റെ ഡ്രോണ്‍ ആക്രമണം. കുവൈത്തിലെ അതീവ സുരക്ഷാ മേഖലയായ നാഷണല്‍ ഗാര്‍ഡ് സൈറ്റിലാണ് ഡ്രോണ്‍ ആക്രമണം നടന്നത്. വ്യാഴാഴ്ചയുണ്ടായ ആക്രമണത്തില്‍ താവളത്തിന് നാശനഷ്ടങ്ങള്‍ സംഭവിച്ചതായി കുവൈത്ത് നാഷണല്‍ ഗാര്‍ഡ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ ജദാന്‍ ഫാദല്‍ സ്ഥിരീകരിച്ചു. 
ആക്രമണത്തില്‍ കെട്ടിടങ്ങള്‍ക്കും സൈനിക സാമഗ്രികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.  ആര്‍ക്കും പരിക്കോ ജീവഹാനിയോ സംഭവിച്ചിട്ടില്ലെന്നും വക്താവ് അറിയിച്ചു.
സ്‌ഫോടനത്തിന് പിന്നാലെ എമര്‍ജന്‍സി ടീമുകള്‍ സ്ഥലത്തെത്തുകയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. 

 ഇസ്ലാമാബാദില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് കുവൈത്തിന് നേരെ ഇത്തരമൊരു ആക്രമണം ഉണ്ടായതെന്നത് ശ്രദ്ധേയമാണ്.

Tags