ഇന്ത്യയ്ക്ക് ഇറാന്റെ ' കരുതല്‍' ; ഹോര്‍മുസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ക്ക് യാത്രാ അനുമതി

Iran's parliament approves closing of Strait of Hormuz, world's main oil shipping route

ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ഇറാന്‍ വിദേശകാര്യ മന്ത്രിയും തമ്മില്‍ കഴിഞ്ഞ ദിവസം നടത്തിയ ഫോണ്‍ സംഭാഷണത്തിലൂടെയാണ് ഇത് സാധ്യമായത്.

ഹോര്‍മുസ് കടലിടുക്ക് വഴി ചരക്കുനീക്കം നടത്തുന്ന രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഇറാന്‍ യാത്രാ അനുമതി നല്‍കി. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തില്‍ നൂറുകണക്കിന് ചരക്കു കപ്പലുകള്‍ കുടുങ്ങി കിടക്കുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ നീക്കം. പുഷ്പക, പരിമള്‍ എന്നീ രണ്ട് ഇന്ത്യന്‍ പതാക വാഹക കപ്പലുകള്‍ക്കാണ് ഇറാന്റെ അനുമതി ലഭിച്ചത്.
ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ഇറാന്‍ വിദേശകാര്യ മന്ത്രിയും തമ്മില്‍ കഴിഞ്ഞ ദിവസം നടത്തിയ ഫോണ്‍ സംഭാഷണത്തിലൂടെയാണ് ഇത് സാധ്യമായത്.
ഹോര്‍മുസ് മേഖലയില്‍ കുടുങ്ങി കിടക്കുന്ന ആയിരക്കണക്കിന് മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നത് വലിയ ആശങ്കയായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ കപ്പലുകള്‍ക്ക് യാത്രാനുമതി നല്‍കിയേക്കും.

Tags