ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം അതിരൂക്ഷം ; ഇസ്രയേലിന്റെ തുറമുഖ നഗരത്തിലും മിസൈല്‍ ആക്രമണം നടത്തി ഇറാന്‍

israel
israel
ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡിന്റെ ഇന്റലിജന്‍സ് വിഭാഗ മേധാവിയായ മുഹമ്മദ് ഖസേമി ഉള്‍പ്പെടെ രണ്ട് ജനറല്‍മാര്‍ കൂടി കൊല്ലപ്പെട്ടു.

ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരുകയാണ്. ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡിന്റെ ഇന്റലിജന്‍സ് വിഭാഗ മേധാവിയായ മുഹമ്മദ് ഖസേമി ഉള്‍പ്പെടെ രണ്ട് ജനറല്‍മാര്‍ കൂടി കൊല്ലപ്പെട്ടു.
ഇസ്രയേലിന്റെ തുറമുഖ നഗരം ആയ ഹൈഫയില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും കെട്ടിടങ്ങള്‍ തകരുകയും ചെയ്തു. ഇസ്രയേലിന്റെ വിമാനത്താവളങ്ങളും വ്യോമപാതകളും പൂര്‍ണമായി അടച്ച നിലയിലാണ്. അതേസമയം, ടെഹ്‌റാനിലെ ഒരു സൈനിക കേന്ദ്രത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

tRootC1469263">

അതേസമയം ഇറാന്‍ വിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്ന വിമാനത്തിന് നേരെ ഇസ്രയേല്‍ ആക്രമണം നടത്തി. മഷ്ഹാദ് വിമാനത്താവളത്തിലാണ് ആക്രമണം. ഇസ്രായേലില്‍ നിന്ന് ഏകദേശം 2,300 കിലോമീറ്റര്‍ അകലെയുള്ള കിഴക്കന്‍ ഇറാനിലാണ് ആക്രമണം നടത്തിയിരിക്കുന്നത്. ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ ആരംഭിച്ചതിനുശേഷം ഇസ്രയേല്‍ വ്യോമസേന നടത്തിയ ഏറ്റവും ദൈര്‍ഘ്യമേറിയ വ്യോമാക്രമണമാണിത്.

Tags