നാവിക ഉപരോധം മറികടക്കാന്‍ ശ്രമിച്ചാല്‍ ഇറാനിയന്‍ കപ്പലുകള്‍ കടലില്‍ മുക്കും ; മുന്നറിയിപ്പുമായി ട്രംപ്
ഉപരോധം ഭേദിക്കാന്‍ ഇറാന് ശ്രമിക്കുമെന്ന റിപ്പോര്‍ട്ടുകളോടായിരുന്നു ട്രംപിന്റെ പ്രതികരണം
അമേരിക്കയുടെ നാവിക ഉപരോധം മറികടക്കാന്‍ ശ്രമിച്ചാല്‍ ഇറാനിയന്‍ കപ്പലുകള്‍ കടലില്‍ മുക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫോക്സ് ന്യൂസിന് നല്കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് യുഎസ് പ്രസിഡന്റ് കടുത്ത നിലപാട് വ്യക്തമാക്കിയത്.
ഉപരോധം ഭേദിക്കാന്‍ ഇറാന് ശ്രമിക്കുമെന്ന റിപ്പോര്‍ട്ടുകളോടായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാന് ഉപരോധം മറികടന്നാല്‍ ഇറാന്റെ കപ്പലുകളും മറ്റു യുദ്ധക്കപ്പലുകളെപ്പോലെ കടലിന്റെ അടിത്തട്ടിലെത്തുമെന്നായിരുന്നു മുന്നറിയിപ്പ്. ഇറാനുമായുള്ള ചര്‍ച്ചകളില്‍ പുരോഗതിയുണ്ടായില്ലെങ്കില്‍ പുതുവര്‍ഷത്തിനുശേഷം വീണ്ടും സൈനികാക്രമണം നടത്താനുള്ള സാധ്യതയും ട്രംപ് സൂചിപ്പിച്ചു. ഇറാന് ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോകുകയാണെന്നും കാര്യമായ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.
.jpg)

