ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇറാന് പ്രസിഡന്റ് ഡല്‍ഹിയിലെത്തി ; പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും എത്തിയതിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി
മസൂദ് പെസെഷ്കിയനും നരേന്ദ്രമോദിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി.
ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയന് ഡല്‍ഹിയിലെത്തി. വെള്ളിയാഴ്ച ഡല്‍ഹിയിലെത്തിയ ഇറാന് പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയതിന് ഇറാന് പ്രസിഡന്റിന് മോദി നന്ദി അറിയിച്ചു.
മസൂദ് പെസെഷ്കിയനും നരേന്ദ്രമോദിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി. പശ്ചിമേഷ്യന്‍ സംഘര്‍ഷവും നിലവിലെ സാഹചര്യങ്ങളും ചര്‍ച്ചയില്‍ മോദി ഉന്നയിച്ചു. നാവികരുടെ സുരക്ഷയ്ക്കാണ് ഇന്ത്യ മുന്‍?ഗണന നല്‍കുന്നതെന്നും മോദി ഊന്നിപ്പറഞ്ഞു. പശ്ചിമേഷ്യയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ചര്‍ച്ചയും നയതന്ത്രവുമാണ് കൃത്യമായ വഴിയെന്നും ഇന്ത്യ വ്യക്തമാക്കി. ഊര്‍ജസുരക്ഷ പ്രധാന വിഷയമാണെന്നും മേഖലയിലൂടെ ചരക്കുകളുമായി പോകുന്ന കപ്പലുകള്‍ക്ക് സുരക്ഷിതമായ സഞ്ചാരപാത ഒരുക്കണമെന്നും പ്രധാനമന്ത്രി കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.
ഇറാന്-യുഎസ് സംഘര്‍ഷം വീണ്ടും രൂക്ഷമായിരിക്കെയാണ് മസൂ?ദ് പെസെഷ്കിയന് ബ്രിക്സ് ഉച്ചകോടിയ്ക്കായി ഇന്ത്യയിലെത്തിയിരിക്കുന്നത്. ഇറാന് പ്രസിഡന്റായി ചുമതലയേറ്റശേഷമുള്ള മസൂദ് പെസെഷ്കിയന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.
.jpg)

