ലോകകപ്പ് മത്സരം കളിക്കാനായി അമേരിക്കയിലെത്തി ഇറാനിയന്‍ ഫുട്‌ബോള്‍ ടീം

iran team

അമേരിക്കയും ഇറാനും തമ്മില്‍ സമാധാന കരാര്‍ പ്രഖ്യാപിക്കപ്പെട്ടതോടെ അമേരിക്കയിലെത്തിയ ഇറാനിയന്‍ ടീം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുകയാണ്.

ഫിഫ ലോകകപ്പിലെ ആദ്യ മത്സരം കളിക്കാനായി ഇറാന്‍ ദേശീയ ഫുട്‌ബോള്‍ ടീം ജൂണ്‍ 15-ന് അമേരിക്കയിലെത്തി. ന്യൂസിലന്‍ഡിനെതിരായ ഉദ്ഘാടന മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെയാണ് ടീം അമേരിക്കന്‍ മണ്ണില്‍ കാല്കുത്തിയത്. അമേരിക്കയും ഇറാനും തമ്മില്‍ സമാധാന കരാര്‍ പ്രഖ്യാപിക്കപ്പെട്ടതോടെ അമേരിക്കയിലെത്തിയ ഇറാനിയന്‍ ടീം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുകയാണ്. മെക്‌സിക്കോയിലെ ടിജുവാനയിലെ പരിശീലന ക്യാംപില്‍ നിന്നാണ് ഇറാനിയന്‍ ടീം ലോസ് അഞ്ചലസിലെത്തിയത്. പ്രത്യേകം തയ്യാറാക്കിയ ചെറുവിമാനത്തിലായിരുന്നു ടീം ലോസ് ആഞ്ചലസിലെത്തിയത്. അമേരിക്കയില്‍ ഇറാന്‍ ടീം കളിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അനിശ്ചിതത്വങ്ങള്‍ക്ക് കൂടിയാണ് ഇതോടെ അന്ത്യമായിരിക്കുന്നത്.

ഇതിനിടെ അമേരിക്കയിലെത്തിയ ഇറാനിയന്‍ ടീം താമസിക്കുന്ന ഹോട്ടലിന് ചുറ്റുമുള്ള സുരക്ഷ പൊലീസ് ശക്തമാക്കിയിരുന്നു. ഹോട്ടലിന് സമീപത്തെ ചില റോഡുകള്‍ അടച്ചിടുകയും ഹോട്ടലിന് മുന്നില്‍ സുരക്ഷാ ബാരിക്കേഡുകള്‍ ശക്തമായി ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. വൈകുന്നേരം ഇറാന്റെ മുഖ്യപരിശീലകന്‍ അമീര്‍ ഘലനോയിയും സൂപ്പര്‍ താരം മെഹ്ദി താരെമിയും  മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.

Tags