ആണവ നിരീക്ഷണ സംഘവുമായുള്ള സഹകരണം പിൻവലിച്ച് ഇറാൻ
Jun 15, 2025, 19:18 IST
ഇസ്രയേൽ ആക്രമണങ്ങളിൽ ഏജൻസിയുടെ ‘നിശബ്ദത’ യെ തുടർന്ന് ഇറാൻ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള (ഐഎഇഎ) സഹകരണം പരിമിതപ്പെടുത്തുമെന്ന് അറിയിച്ച് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗാരിബാബാദി. ഇറാൻ ആണവായുധങ്ങൾ നേടുന്നത് തടയുന്നതിനുള്ള ഒരു ഓപ്പറേഷൻ എന്നാണ് ഇസ്രയേൽ വിശേഷിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
tRootC1469263">സൈനിക ആണവ പദ്ധതി ഇല്ലെന്ന് നിഷേധിച്ച ഇറാൻ, ഇസ്രയേലിൽ ശക്തമായ ആക്രമണങ്ങൾ നടത്തി പ്രതികരിച്ചു. ഇതിനിടെ അമേരിക്കയുമായുള്ള ആണവ ചർച്ചകൾ ഇറാൻ താൽക്കാലികമായി നിർത്തിവച്ചു. ‘ഇനി മുതൽ തങ്ങളുടെ ആണവ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ഏജൻസിയെ മുൻകൂട്ടി അറിയിക്കേണ്ടതില്ലെന്ന് തങ്ങൾ തീരുമാനിച്ചതായി ഗാരിബാബാദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
.jpg)


