ഇറാനില്‍ ആക്രമണം അവസാനിപ്പിക്കില്ല; യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇസ്രയേല്‍

netanyahu
netanyahu

ഇസ്രയേല്‍ ഇറാനെ ആക്രമിച്ച് എട്ടാം ദിവസമാണ് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി വിഷയം ചര്‍ച്ചക്കെടുത്തത്.

ഇറാനില്‍ ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേല്‍. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി യോഗത്തിലാണ് ഇസ്രയേല്‍ നിലപാട് അറിയിച്ചത്. ഇസ്രയേല്‍ നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് ഇറാന്‍ തുറന്നടിച്ചു. സംഘര്‍ഷം അവസാനിപ്പിക്കണമെന്ന ലോകരാഷ്ട്രങ്ങളുടെ അഭ്യര്‍ഥന ഇസ്രയേല്‍ തള്ളി.

tRootC1469263">

ഇസ്രയേല്‍ ഇറാനെ ആക്രമിച്ച് എട്ടാം ദിവസമാണ് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി വിഷയം ചര്‍ച്ചക്കെടുത്തത്.ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.മേഖലയില്‍ ഉടന്‍ സമാധാനം പുനസ്ഥാപിക്കണമെന്നും അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

ഇസ്രയേല്‍ നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് യോഗത്തില്‍ ഇറാന്‍ ചൂണ്ടിക്കാട്ടി. ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ചിത്രം ഉയര്‍ത്തിയായിരുന്നു ഇറാന്‍ അംബാസഡറുടെ പ്രസംഗം.

എന്നാല്‍ സമാധനം വിദൂരമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇസ്രയേലിന്റെ പ്രതികരണം.ഇറാന്‍ ഇരവാദം ഉയര്‍ത്തരുതെന്നും ആക്രമണം അവസാനിപ്പിക്കില്ലെന്നും ഇസ്രയേല്‍ നിലപാടെടുത്തു.സ്വയരക്ഷക്കുവേണ്ടിയുള്ള പ്രതിരോധമാണിതെന്നാണ് ഇസ്രയേല്‍ വാദം.ഇറാന്റെ ആണവ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തുന്നതില്‍ മാപ്പുപറയില്ലെന്ന് ഇസ്രയേല്‍ അംബാസഡര്‍ ഡാനി ഡനോണ്‍ പറഞ്ഞു.

Tags